Times Kerala

ഫൈസര്‍ വികസിപ്പിച്ച കൊവിഡ് വാക്‌സിന്‍ 95 ശതമാനം ഫലപ്രദമാണെന്ന അവകാശവാദവുമായി കമ്പനി രംഗത്ത് 

 
ഫൈസര്‍ വികസിപ്പിച്ച കൊവിഡ് വാക്‌സിന്‍ 95 ശതമാനം ഫലപ്രദമാണെന്ന അവകാശവാദവുമായി കമ്പനി രംഗത്ത് 

വാഷിങ്ടൺ: മരുന്ന് നിർമ്മാണ കമ്പനിയായ ഫൈസർ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിൻ 95 ശതമാനം ഫലപ്രദമാണെന്നും രോഗം ഗുരുതരമായവർക്കും പ്രായമായവരിലും വാക്‌സിൻ വിജയകരമായി പ്രവർത്തിക്കുന്നുമെന്നുമാണ് കമ്പനിയുടെ അവകാശവാദം. കൊവിഡ് വാക്‌സിൻ പരീക്ഷണം തുടരുകയാണെന്നും ഇടക്കാല പഠന റിപ്പോർട്ടിൽ തന്നെ 95 ശതമാനം ഫലപ്രദമാണെന്നും കമ്പനി പറയുന്നു. അതേസമയം,അടിയന്തര ഉപയോഗത്തിന് അനുമതി തേടി യുഎസ് സർക്കാറിനെ സമീപിക്കുമെന്നും കമ്പനി വൃത്തങ്ങൾ അറിയിച്ചു.എന്നാൽ വികസിപ്പിച്ചെടുത്ത വാക്‌സിന്റെ സുരക്ഷ സംബന്ധിച്ച വിശദ വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. കൊവിഡ് വാക്‌സിൻ വികസപ്പിച്ചെന്ന് അറിയിച്ചതിന് ഒരാഴ്ചക്ക് ശേഷമാണ് വാക്‌സിന്റെ ഫലപ്രാപ്തിയെപ്പറ്റി കമ്പനി വിശദീകരിക്കുന്നത്. അന്തിമ പരീക്ഷണത്തിലും വിജയമാണെന്ന് കമ്പനി അവകാശപ്പെട്ടു. നേരത്തെ മോഡേണ വികസിപ്പിച്ച വാക്‌സിനും 94.5 ശതമാനം ഫലപ്രദമാണെന്ന് അവകാശവാദമുന്നയിച്ചിരുന്നു. ജർമ്മൻ കമ്പനിയായ ബയോൺടെകുമായി ചേർന്നാണ് ഫൈസർ വാക്‌സിൻ വികസിപ്പിച്ചത്.

Related Topics

Share this story