Times Kerala

ടീമിൽ ഇടം ലഭിച്ചില്ല, മനംനൊന്ത അണ്ടര്‍ 19 ക്രിക്കറ്റ് താരം ജീവനൊടുക്കി

 
ടീമിൽ ഇടം ലഭിച്ചില്ല, മനംനൊന്ത അണ്ടര്‍ 19 ക്രിക്കറ്റ് താരം ജീവനൊടുക്കി

ധാക്ക: യുവ ക്രിക്കറ്റ് താരത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബംഗ്ലാദേശ് മുന്‍ അണ്ടര്‍ 19 ക്രിക്കറ്റ് താരം മുഹമ്മദ് സൊസിബ് ആണ് ജീവനൊടുക്കിയത്. 21 വയസായിരുന്നു. വീട്ടിലെ കിടപ്പു മുറിയില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് നടത്തുന്ന ബംഗബന്ധു ടി20 ടൂര്‍ണമെന്റിനുള്ള ടീമില്‍ ഇടം ലഭിക്കാത്തതിനെ തുടർന്നുണ്ടായ മനോവിഷമത്തിലാണ് മുഹമ്മദ് സൊസിബ് ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. ബംഗബന്ധു ടി20 ഏതെങ്കിലുമൊരു ടീമില്‍ സ്ഥാനം ലഭിക്കുമെന്നായിരുന്നു സോസിബിന്റെ പ്രതീക്ഷ. എന്നാല്‍ ടീം സെലക്ഷന്‍ കഴിഞ്ഞപ്പോള്‍ താരം ഒരു ടീമിലും ഉള്‍പ്പെട്ടിരുന്നില്ല. ഇതിനെ തുടര്‍ന്നുണ്ടായ നിരാശയില്‍ ജിവനൊടുക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.ബംഗ്ലാദേശിനായി അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ കളിച്ച ബാറ്റ്‌സ്മാനാണ് സൊസിബ്. 2018ല്‍ അണ്ടര്‍ 19 ലോകകപ്പിനുള്ള ടീമിലും താരം ഉള്‍പ്പെട്ടിരുന്നു.

Related Topics

Share this story