Times Kerala

കെല്‍ട്രോണില്‍ ടെലിവിഷന്‍ ജേണലിസം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

 

കെല്‍ട്രോണില്‍ ടെലിവിഷന്‍ ജേണലിസം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 27 വയസ് കവിയാന്‍ പാടില്ല. പഠനകാലയളവില്‍ വാര്‍ത്താ ചാനലുകളില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്‌മെന്റ് അസിസ്റ്റന്‍സ് എന്നിവ ലഭിക്കും. അഭിരുചി പരിശോധന, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അപേക്ഷാ ഫോം സെന്ററില്‍ ലഭിക്കും. കെ എസ് ഇ ഡി സി ലിമിറ്റഡ് എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 250 രൂപയുടെ ഡി ഡി സഹിതം അപേക്ഷ ആഗസ്റ്റ് 20നകം സെന്ററില്‍ നല്‍കണം. വിലാസം: ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി ജംഗ്ഷന്‍, വിമന്‍സ് കോളേജ് റോഡ്, വഴുതയ്ക്കാട്, തിരുവനന്തപുരം-695014. ഫോണ്‍: 8137969292, 9746798082.

Related Topics

Share this story