Times Kerala

വർത്തമാനത്തിൽ പുതിയ സ്റ്റിൽ പുറത്തിറങ്ങി

 
വർത്തമാനത്തിൽ പുതിയ സ്റ്റിൽ പുറത്തിറങ്ങി

ഉയരെ എന്ന ചിത്രത്തിന് ശേഷം പാർവതി നായികയായി എത്തുന്ന ചിത്രമാണ് വർത്തമാനം.ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. സിദ്ധിഖും, പാർവതിയും ഒരുമിച്ചുള്ള സ്റ്റിൽ ആണ് പുറത്തിറങ്ങിയത്. സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ആര്യാടൻ ഷൗക്കത്തും, ബെൻസിയും ചേർന്നാണ്. റോഷൻ ആണ് ചിത്രത്തിലെ നായകൻ, സിദ്ധിഖ്, മുത്തുമണി, നിർമ്മൽ പാലാഴി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.ചിത്രത്തിന്റെ കഥയും,സംഭാഷണവും, തിരക്കഥയും ഒരുക്കിയിരിക്കുന്നത് ആര്യാടൻ ഷൗക്കത് ആണ്.  പാർവതി ഫാസിയാസൂഫിയാ എന്ന റിസർച്ച് സ്റ്റുഡന്‍റിനെ ആണ് ചിത്രത്തിൽ അവതരിപിപ്പിക്കുന്നത്. സഖാവിന് ശേഷം സിദ്ധാർഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ദില്ലി, ഉത്തരാഖണ്ഡ്, കോഴിക്കോട് എന്നിവടങ്ങളിലാണ് ചിത്രീകരണം.

Related Topics

Share this story