Times Kerala

ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

 
ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി.) കീഴില്‍ എം.ജി സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കട്ടപ്പന (04868-250160) അപ്ലൈഡ് സയന്‍സ് കോളേജില്‍ 2019-2020 അദ്ധ്യയന വര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ കോളേജിന് അനുവദിച്ച 50 ശതമാനം സീറ്റുകളില്‍ പ്രവേശനത്തിനായി അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസ്സും ഐ.എച്ച്.ആര്‍.ഡിയുടെ വെബ്‌സൈറ്റില്‍ www.ihrd.ac.in ലഭ്യമാണ്. അപേക്ഷ പൂരിപ്പിച്ച് പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിന്‍സിപ്പാളിന്റെ പേരില്‍ രജിസ്‌ട്രേഷന്‍ ഫീസായി മാറാവുന്ന 500 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 200 രൂപ) ബന്ധപ്പെട്ട കോളേജുകളില്‍ അപേക്ഷിക്കാം. തുക കോളേജുകളില്‍ നേരിട്ടും അടയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ അതത് കോളേജുകളില്‍ നിന്നും ലഭ്യമാണ്.

Related Topics

Share this story