Times Kerala

റഫാല്‍ ഇടപാട് : പാരീസിലെ ഇന്ത്യന്‍ വ്യോമസേന ഓഫീസില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമമെന്ന് റിപ്പോർട്ട്

 
റഫാല്‍ ഇടപാട് : പാരീസിലെ ഇന്ത്യന്‍ വ്യോമസേന ഓഫീസില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമമെന്ന് റിപ്പോർട്ട്

പാരീസ്: റഫാല്‍ യുദ്ധ വിമാന ഇടപാടിന്റെ ഭാഗമായി വ്യോമസേന പാരീസിലെ തുറന്ന ഓഫീസില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമമെന്ന് റിപ്പോർട്ട് . സംഭവം വിമാന നിര്‍മാതാക്കളായ ദസ്സോ തന്നെയാണ് വെളിപ്പെടുത്തിയത്. അതെ സമയം ചാരപ്രവര്‍ത്തനത്തിന്റെ ഭാഗമായാണോ വ്യോമസേന ഓഫീസില്‍ അജ്ഞാതര്‍ അതിക്രമിച്ച് കടന്നതെന്ന് അറിവില്ല .പാരീസിലെ സെയ്ന്റ് ക്ലൗഡ് എന്ന സ്ഥലത്താണ് വ്യോമസേനയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. സംഭവത്തില്‍ ഫ്രഞ്ച് പോലീസ് അന്വേഷണം ആരംഭിച്ചു.വ്യോമസേനയെ സംബന്ധിച്ചിടത്തോളം പ്രാധാന്യമുള്ള ഒരു ഓഫീസില്‍ ഇത്തരത്തിൽ അതിക്രമിച്ച് കടന്ന സംഭവം ഉണ്ടായിട്ടും ഇതുവരെ പ്രതിരോധ മന്ത്രാലയമോ ഫ്രാന്‍സിലെ ഇന്ത്യന്‍ എംബസിയോ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല എന്നത് ആശങ്ക ഉയർത്തുന്നു.അതേസമയം ഓഫീസില്‍ നിന്ന് യാതൊന്നും മോഷ്ടിക്കപ്പെട്ടിട്ടില്ലെന്ന് വ്യോമസേന വ്യക്തമാക്കി. എന്തുദ്ദേശത്തിലാണ് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചതെന്ന് അന്വേഷിക്കുമെന്നും വിലപ്പെട്ട രേഖകള്‍ മോഷ്ടിക്കുക എന്ന ഉദ്ദേശമായിരിക്കാം ശ്രമത്തിന് പിന്നിലെന്ന് ഉദ്യോഗസ്ഥര്‍ കരുതുന്നു.

Related Topics

Share this story