Times Kerala

പ്രസവം ഒരു രോഗമല്ല, സാധാരണ സംഭവിക്കുന്ന ഒന്നാണു അതു കൊണ്ട് അതില്‍ പ്രത്യേകിച്ച് കാര്യമൊന്നുമില്ല, അതെല്ലാം അങ്ങ് നടന്നോളും എന്ന ചിന്ത നല്ലതല്ല; ഡോക്ടറുടെ കുറിപ്പ്

 
പ്രസവം ഒരു രോഗമല്ല, സാധാരണ സംഭവിക്കുന്ന ഒന്നാണു അതു കൊണ്ട് അതില്‍ പ്രത്യേകിച്ച് കാര്യമൊന്നുമില്ല, അതെല്ലാം അങ്ങ് നടന്നോളും എന്ന ചിന്ത നല്ലതല്ല; ഡോക്ടറുടെ കുറിപ്പ്

മുപ്പത് വയസ് കഴിഞ്ഞ ഗര്‍ഭിണികള്‍ ചില ഗൈനക്കോളജിസ്റ്റുമാരില്‍ നിന്നും നേരിടേണ്ടി വരുന്ന മോശം അനുഭവങ്ങളെ കുറിച്ച് ഡോ. വീണ ജെ എസ് അടുത്തിടെ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. ദിവ്യ ജോണ്‍. തന്റെ ഫേസ്ബുക്കിലൂടെയാണ് ഡോ.ദിവ്യയുടെ പ്രതികരണം.

ഫേസ്‌ബുക്ക് കുറിപ്പ് വായിക്കാം…

ഭാഗം 1
ഒരു ഡോക്ടര്‍ ചില ഗൈനക്കോളജിസ്റ്റുകളെ കുറിച്ചെഴുതിയ കുറിപ്പും അതിനു ആളുകളുടെ പ്രതികരണവും വായിക്കാനിടയായി. അതില്‍ നിന്നും രണ്ട് കാര്യങ്ങള്‍ പറയാമെന്ന് കരുതുന്നു.
ഒന്ന് ഒരു രോഗിയേയും കളിയാക്കരുത് രണ്ട് രോഗികളോടാണെങ്കിലും പോസ്റ്റാണെങ്കിലും കാര്യങ്ങള്‍ പറയുന്ന രീതിയില്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

മുപ്പത് വയസ്സിന് ശേഷമുള്ള ആദ്യ പ്രസവം കുറച്ചൂടെ ശ്രദ്ധിക്കേണ്ടതായിട്ടുണ്ടെന്ന് ഇപ്പോള്‍ ഒട്ടുമിക്കവര്‍ക്കും അറിവുള്ള കാര്യമാണു. എന്നാല്‍ അമ്മയ്‌ക്കോ കുഞ്ഞിനോ എന്തെങ്കിലും അപകടം സംഭവിക്കണമെന്നോ കുഞ്ഞിന് വൈകല്യം ഉണ്ടാകണമെന്നോ ഇല്ല, എന്നാല്‍ ഉണ്ടായികൂടാന്നും ഇല്ല. വഴക്ക് പറയാനോ കളിയാക്കാനോ ഒരിക്കലും പാടില്ല. ആകെ ചെയ്യാന്‍ പറ്റുന്ന കാര്യം റിസ്‌ക്കുകള്‍ നന്നായി പറഞ്ഞു മനസ്സിലാക്കുക എന്നത് മാത്രമാണു. പേടിപ്പിക്കാതെ രോഗിയെ റിയഷുവര്‍ ചെയ്യുകയും എന്നാല്‍ കൃത്യമായി കാര്യങ്ങള്‍ പറയുകയും വേണം. അതോടൊപ്പം മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലോ അമിത വണ്ണമോ തീരെ പൊക്ക കുറവോ ഒക്കെ ഉണ്ടെങ്കിലോ കാണിക്കുന്ന ഡോക്ടര്‍ക്ക് അവരുടെയോ, ജോലി ചെയ്യുന്ന ആശുപത്രിയുടെയോ പരിമിതികള്‍ മനസ്സിലാക്കി അവിടെ തന്നെ തുടര്‍ന്ന് നോക്കുകയോ, ഭേതപെട്ട മറ്റിടങ്ങളിലേക്ക് വിടുകയോ ചെയ്യാം.

ചിലപ്പോള്‍ നോക്കുന്ന ഗൈനക്കോളജിസ്റ്റുകള്‍ക്ക് പ്രശ്‌നമില്ലെങ്കിലും, ചിലപ്പോള്‍ അനസ്‌തെറ്റിസ്റ്റിന്റെ റിസ്‌ക് നോക്കിയും ഇതേ കാര്യം തന്നെ സംഭവിക്കാം.

കാര്യങ്ങള്‍ പറയുന്ന രീതിയില്‍ ആണു കാര്യം. പറയാതിരിക്കാന്‍ പാടില്ല. അല്ലെങ്കില്‍ ഇതേ ആളുകള്‍ രോഗിക്കോ കുഞ്ഞിനോ എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ഡോക്ടര്‍ ഒരു റിസ്‌കും പറഞ്ഞിട്ടില്ലായിരുന്നു, ഒരു കുഴപ്പവും ഇല്ലാതെ പ്രസവിക്കാന്‍ പോയതാണു, ചികിള്‍സ പിഴവാണു എന്നൊക്കെ പറയാന്‍ സാധ്യതയുണ്ട്.

പ്രസവം ഒരു രോഗമല്ല, സാധാരണ സംഭവിക്കുന്ന ഒന്നാണു അതു കൊണ്ട് അതില്‍ പ്രത്യേകിച്ച് കാര്യമൊന്നുമില്ല, അതെല്ലാം അങ്ങ് നടന്നോളും എന്ന ചിന്ത നല്ലതല്ല. അതേ പ്രസവം ഒരിക്കലും ഒരു രോഗമല്ല, എന്നാല്‍ ജാഗ്രത നന്നായി വേണം.

അനസ്‌തെറ്റിസ്റ്റ് എന്ന നിലയില്‍ പ്രസവം എന്നും ഗൈനക്കോളജിസ്റ്റുകളുടെ അത്ര ഇല്ലെങ്കില്‍ പോലും, ഞങ്ങള്‍ക്കും ആശങ്ക തരുന്ന ഒന്നായത് കൊണ്ടാണു ഈ വിഷയം രേഖപെടുത്തുന്നത്.

Related Topics

Share this story