Times Kerala

ഷവോമി റെഡ്മി നോട്ട് 7 S നാളെ മുതൽ വിൽപ്പനയ്ക്കെത്തും

 
ഷവോമി റെഡ്മി നോട്ട് 7 S നാളെ മുതൽ വിൽപ്പനയ്ക്കെത്തും

ഷവോമി തങ്ങളുടെ പുതിയ ഫോണായ റെഡ്മി നോട്ട് 7 S ഇന്ത്യയിൽ അവതരിപ്പിച്ചു. റെഡ്മി നോട്ട് 7 സീരിസിലെ മറ്റ് ഫോണുകളുടെ ഡിസൈൻ പാറ്റേണിൽ തന്നെയാണ് റെഡ്മി നോട്ട് 7 Sഉം എത്തുന്നത്. 6.3 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിന്റേത്. ഫുൾ എച്ച് ഡി സ്ക്രീനിൽ 2340×1080 ആണ് റെസലൂഷൻ. സ്നാപ്ഡ്രാഗൻ 660 ഒക്ടാ കോർ പ്രൊസസറാണ് ഫോണിന്റേത്.48 എംപിയുടെയും 5 എംപിയുടെയും ഡ്യുവൽ ക്യാമറയാണ് ഫോണിന്റെ പ്രധാന സവിശേഷത. 13 എംപിയുടേതാണ് മുൻക്യാമറ. 48 എംപി റിയർ ക്യാമറയോട് കൂടിയാണ് ഫോൺ എത്തുന്നത്. 4000എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റെത്. മേയ് 23 മുതൽ ഫ്ലിപ്പ്കാർട്ടിലും എംഐയുടെ ഓൺലൈൻ ഷോപ്പിലും ഫോൺ വിൽപ്പനയ്ക്കെത്തും. രണ്ട് വ്യത്യസ്ത മെമ്മറി പാക്കേജുകളിലാണ് ഫോൺ വിപണിയിൽ വിൽപ്പനയ്ക്ക് ഒരുങ്ങുന്നത്.മൂന്ന് ജിബി റാമും 32 ജിബി ഇന്റേണൽ മെമ്മറിയോട് കൂടിയ റെഡ്മി 7 Sന് 10,999 രൂപയും നാല് ജിബി റാമും 64 ജിബി ഇന്റേണൽ മെമ്മിറിയോട് കൂടിയ റെഡ്മി 7 Sന് 12,999 രൂപയുമാണ് വില. സഫൈർ ബ്ലൂ, റൂബി റെഡ്, ഒനിക്സ് ബ്ലാക്ക് നിറങ്ങളിൽ ഫോൺ ലഭ്യമാകും. മേയ് 24 മുതൽ ഓഫ്‌ലൈൻ ഷോപ്പുകളിലും ഫോൺ ലഭ്യമാകുമെന്ന് കമ്പനി അധികൃതർ അറിയിച്ചു.

Related Topics

Share this story