Times Kerala

പെരിയയില്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

 
പെരിയയില്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കാസർഗോഡ്: കാസർഗോഡ് പെരിയയിൽ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാളെ രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് മണി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്.ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം നാളെ പുറത്തു വരാനിരിക്കെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കാസര്‍കോട്ടെ പെരിയയില്‍ അക്രമത്തിനുള്ള സാധ്യത കണക്കിലെടുത്താണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്.കല്ല്യോട്ട്, പെരിയ ടൗണുകളുടെ അരകിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ ബാധകമായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡി. സജിത് ബാബു അറിയിച്ചു.

Related Topics

Share this story