Times Kerala

സാമന്ത ചിത്രം ‘ഓ ബേബി’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

 
സാമന്ത ചിത്രം ‘ഓ ബേബി’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

മജ്‌ലിക്കു ശേഷം സാമന്ത അക്കിനേനിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ സിനിമയാണ് ‘ഓ ബേബി’. ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങി. ബിവി നന്ദിനി റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.സിനിമയില്‍ അമ്പതുകാരന്റെ അമ്മയുടെ വേഷത്തിലാണ് സാമന്ത എത്തുന്നതെന്ന് അറിയുന്നു. റാവു രമേശിന്റെ അമ്മയുടെ വേഷത്തിലാണ് ഓ ബേബിയില്‍ സാമന്ത എത്തുന്നത്. സൗത്ത് കൊറിയന്‍ ഡ്രാമയായ മിസ് ഗ്രാനിയുടെ റീമേക്കാണ് ചിത്രം. ലക്ഷ്മി, നാഗ ശൗര്യ, രാജേന്ദ്രപ്രസാദ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

Related Topics

Share this story