Times Kerala

കണക്കു തീർത്ത് അഫ്ഗാനിസ്താന്‍;അയർലൻഡുമായുള്ള പരമ്ബര സമനിലയില്‍

 
കണക്കു തീർത്ത് അഫ്ഗാനിസ്താന്‍;അയർലൻഡുമായുള്ള പരമ്ബര സമനിലയില്‍

ബെല്‍ഫാസ്റ്റ്: പരമ്ബരയിലെ രണ്ടാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ 126 റണ്‍സിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍. വിജയത്തോടെ രണ്ട് മല്‍സരങ്ങളുടെ ഏകദിന പരമ്ബര 1-1ന് സമനിലയിലാക്കാനും അഫ്ഗാനായി. പരമ്ബരയിലെ ഒന്നാം ഏകദിനത്തില്‍ അയര്‍ലാന്‍ഡ് 72 റണ്‍സിന് ജയിച്ചിരുന്നു. ഓപ്പണറും വിക്കറ്റ്കീപ്പറുമായ മുഹമ്മദ് ഷഹ്‌സാദിന്റെ (101) തകര്‍പ്പന്‍ സെഞ്ച്വറിയാണ് രണ്ടാം ഏകദിനത്തില്‍ അഫ്ഗാന് ജയം നേടിക്കൊടുത്തത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ ഷഹ്‌സാദിന്റെ സെഞ്ച്വറി മികവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 305 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ഐറിഷ് പോരാട്ടം 41.2 ഓവറില്‍ 179 റണ്‍സായിരുന്നു. അഫ്ഗാനു വേണ്ടി ആറ് വിക്കറ്റ് വീഴ്ത്തിയ ഗുല്‍ബാഡിന്‍ നയ്ബാണ് ഐറിഷ്പടയെ തകര്‍ത്തത്.

Related Topics

Share this story