Times Kerala

ഓണറിന്റെ രണ്ടു ഹാൻഡ്സെറ്റുകൾ പുറത്തിറങ്ങി

 
ഓണറിന്റെ രണ്ടു ഹാൻഡ്സെറ്റുകൾ പുറത്തിറങ്ങി

ചൈനീസ് കമ്പനി വാവെയുടെ ഉപ ബ്രാൻഡ് ഓണറിന്റെ രണ്ടു ഹാൻഡ്സെറ്റുകൾ പുറത്തിറങ്ങി. ഓണർ 20, ഓണർ 20 പ്രോ ഹാൻഡ്സെറ്റുകളാണ് കഴിഞ്ഞ ദിവസം ലണ്ടനിൽ നടന്ന ചടങ്ങിൽ അവതരിപ്പിച്ചത്. ഓണർ വ്യൂ 20യുടെ പരിഷ്കരിച്ച പതിപ്പാണ് ഓണർ 20. പുതിയ ഫ്ലാഗ്ഷിപ് ഫോണുകൾ ജൂൺ 11 ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.പിന്നിൽ നാലു ക്യാമറകളുണ്ട്. പ്രൈമറി ക്യാമറ 48 മെഗാപിക്സലിന്റേതാണ് (അപേർച്ചർ f/1.4). 16+8+2 എന്നിങ്ങനെയാണ് മറ്റു മൂന്നു ക്യാമറകളുടെയും മെഗാപിക്സൽ ശേഷി. 32 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. സ്ക്രീനിൽ പഞ്ച് ഹോൾ വഴിയാണ് സെൽഫി ക്യാമറ സജ്ജീകരിച്ചിരിക്കുന്നത്.ഡിസ്പ്ലെ 6.26 ഇഞ്ച് ആൾവ്യൂ ഫുൾ എച്ച്ഡി പ്ലസ് ആണ്. 7എൻഎം അടിസ്ഥാനമാക്കിയുള്ള കിരിൻ 980 എഐ ചിപ്സെറ്റ് ആണ് പ്രോസസർ. ഓണർ 20യിൽ 6ജിബിയും ഓണർ 20 പ്രോയിൽ 8ജിബിയുമാണ് റാം. ഓണർ 20യുടെ സ്റ്റോറേജ് ശേഷി 128 ജിബിയാണ്. ഓണർ 20 പ്രോയിൽ 256 ജിബിയും സ്റ്റോറേജുണ്ട്.

Related Topics

Share this story