Times Kerala

കോഹ്‌ലിക്ക് ഒറ്റയ്ക്ക് ലോകകപ്പ് ജയിക്കാനാവില്ലെന്ന് സച്ചിന്‍

 
കോഹ്‌ലിക്ക് ഒറ്റയ്ക്ക് ലോകകപ്പ് ജയിക്കാനാവില്ലെന്ന് സച്ചിന്‍

ലണ്ടന്‍: ടീം അംഗങ്ങളുടെ പിന്തുണയില്ലാതെ വിരാട് കോലിക്ക് ഒറ്റക്ക് ഇന്ത്യക്ക് ലോകകപ്പ് നേടിത്തരാനാവില്ലെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സച്ചിൻ ഇക്കാര്യം വ്യക്തമാക്കിയത്. ഓരോ മത്സരത്തിലും ഒന്നോ രണ്ടോ കളിക്കാര്‍ അവസരത്തിനൊത്ത് ഉയരേണ്ടതുണ്ട്. ടീം അംഗങ്ങളുടെ പൂര്‍ണ പിന്തുണയില്ലാതെ ഒരാള്‍ക്ക് ഒറ്റക്ക് ലോകകപ്പ് ജയിക്കാനാവില്ലെന്നും സച്ചിന്‍ പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ഒരാള്‍ മാത്രം വിചാരിച്ചാല്‍ ഒരു ടൂര്‍ണമെന്റ് ജയിക്കാനാവില്ല.ടീം അംഗങ്ങളുടെ പൂര്‍ണ പിന്തുണ ആവശ്യമാണ്. നിര്‍ണായക ഘട്ടങ്ങളിലെല്ലാം ഏതെങ്കിലും ഒരു കളിക്കാരന്‍ അവസരത്തിനൊത്ത് ഉയരുന്നില്ലെങ്കില്‍ നിരാശയാവും ഫലം. നാലാം നമ്പര്‍ ബാറ്റിംഗ് പൊസിഷനെച്ചൊല്ലി അനാവശ്യ ആശങ്ക വേണ്ടെന്നും സച്ചിന്‍ വ്യക്തമാക്കി.

Related Topics

Share this story