Times Kerala

ഗാര്‍മെന്റ് ഫാക്ടറിയിലാണ് ആദ്യമായി ജോലി ലഭിച്ചത്, 736 രൂപയായിരുന്നു ആദ്യ മാസം ശമ്പളം,18 മണിക്കൂറോളം ജോലി ചെയ്യണം..;നടന്‍ സൂര്യ

 
ഗാര്‍മെന്റ് ഫാക്ടറിയിലാണ് ആദ്യമായി ജോലി ലഭിച്ചത്, 736 രൂപയായിരുന്നു ആദ്യ മാസം ശമ്പളം,18 മണിക്കൂറോളം ജോലി ചെയ്യണം..;നടന്‍ സൂര്യ

തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ ഒന്നടങ്കം ഏറെ ഇഷ്ടപ്പെടുന്ന താരങ്ങളില്‍ ഒരാളാണ് നടന്‍ സൂര്യ.ഇപ്പോളിതാ തനിക്ക് ആദ്യമായി ലഭിച്ച ശമ്പളത്തെ കുറിച്ച് തുറന്ന് പറയുകയാണ് സൂര്യ. സൂരറൈ പോട്രു ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെ ആദ്യമായി കിട്ടിയ ശമ്പളത്തെ കുറിച്ച് ഓര്‍മ്മ വന്നു എന്നാണ് സൂര്യ പറയുന്നത്. അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് വരാന്‍ അന്ന് താന്‍ ആഗ്രഹിച്ചിരുന്നില്ല. ഗാര്‍മെന്റ് ഫാക്ടറിയിലാണ് ആദ്യമായി ജോലി ലഭിച്ചത്.

736 രൂപയായിരുന്നു ആദ്യ മാസം ശമ്പളമായി തനിക്ക് ലഭിച്ചത്. എല്ലാ ദിവസവും 18 മണിക്കൂറോളം ജോലി ചെയ്യണം. ആദ്യ ശമ്പളം ലഭിച്ച കവറിന്റെ കനം വരെ തനിക്കിപ്പോഴും ഓര്‍മ്മയുണ്ടെന്നും സൂര്യ ദ ഹിന്ദുവിനോട് പറഞ്ഞു.

Related Topics

Share this story