Times Kerala

ദീപാവലിക്ക് സുവർണപ്രഭയേകി ചിമ്പു

 
ദീപാവലിക്ക് സുവർണപ്രഭയേകി ചിമ്പു

ചിമ്പു തന്റെ ഈശ്വരന്‍ എന്ന സിനിമയിലെ തന്റെ സഹപ്രവര്‍ത്തകര്‍ക്ക് ദീപാവലി സമ്മാനമായി സ്വര്‍ണ നാണയവും വസ്ത്രങ്ങളും നല്‍കി. 400 പേര്‍ക്കാണ് ചിമ്പു ദീപാവലിക്ക് സമ്മാനം നല്‍കിയത്. ദീപാവലി പ്രമാണിച്ച് തന്റെ ഒപ്പം ജോലി ചെയ്യുന്നവര്‍ക്ക് ചിമ്പു ഒരു ഗ്രാം സ്വര്‍ണനാണയവും സാരിയും മധുരവും നല്‍കി. സിനിമ ക്രൂ അംഗങ്ങള്‍ സമ്മാനത്തിന് താരത്തിനോട് നന്ദി അറിയിച്ചു.

സിനിമയിലുള്ള 200ഓളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കും താരം സമ്മാനങ്ങള്‍ നല്‍കി.ചിമ്പുവിന്റെ 46ാം സിനിമയാണിത്. 20 കിലോയോളമാണ് താരം സിനിമയ്ക്കായി കുറച്ചത്. ചിത്രത്തില്‍ ഭാരതി രാജ, നിധി അഗര്‍വാള്‍, ബാല സരവണന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.

Related Topics

Share this story