Times Kerala

ഉത്തര കൊറിയയില്‍ യുഎസ് പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നു; ഉത്തരവ് ഉടന്‍

 

വാഷിങ്ടണ്‍ : അഭിപ്രായഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ ഉത്തരകൊറിയ സന്ദര്‍ശിക്കുന്നതില്‍ നിന്ന് പൗരന്‍മാരെ വിലക്കാന്‍ യുഎസ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ജൂലൈ 27നു വിലക്കു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വരുമെന്നാണു സൂചന. 30 ദിവസങ്ങള്‍ക്കുശേഷം വിലക്കു പ്രാബല്യത്തില്‍ വരും. ഉത്തരകൊറിയയിലേക്കു വിനോദസഞ്ചാരികളെ എത്തിക്കുന്ന ഏജന്‍സികളായ കോര്‍യോ ടൂര്‍സ്, യങ് പയനിയര്‍ ടൂര്‍സ് എന്നിവയാണ് ഇതുസംബന്ധിച്ച് സൂചന നല്‍കിയത്. എന്നാല്‍, ഇക്കാര്യം യുഎസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Related Topics

Share this story