Times Kerala

മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം അറേബ്യന്‍ സാഹിത്യകാരി ജോഖ അല്‍ഹാര്‍ത്തിക്ക്

 
മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം അറേബ്യന്‍ സാഹിത്യകാരി ജോഖ അല്‍ഹാര്‍ത്തിക്ക്

ലണ്ടന്‍: മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം അറേബ്യന്‍ സാഹിത്യകാരി ജോഖ അല്‍ഹാര്‍ത്തി സ്വന്തമാക്കി. 50,000 പൗണ്ട് (ഏകദേശം 44.30 ലക്ഷം രൂപ ) ആണ് പുരസ്‌കാര തുകയായി ലഭിക്കുക. സെലസ്റ്റിയല്‍ ബോഡീസ് എന്ന കൃതിക്കാണ് പുരസ്ക്കാരം.മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം നേടുന്ന ആദ്യ അറബിക് എഴുത്തുകാരിയാണ് ജോഖ അല്‍ഹാര്‍ത്തി. ഇംഗീഷിലേയ്ക്ക് പുസ്തകം വിവര്‍ത്തനം ചെയ്യുന്ന ആദ്യ ഒമാന്‍ എഴുത്തുകാരിയും അല്‍ഹാത്തിയാണ്.

Related Topics

Share this story