Times Kerala

ഇവിഎം ക്രമക്കേട്; പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി

 
ഇവിഎം ക്രമക്കേട്; പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിയാവുമ്പോൾ ഇവിഎമ്മുമായി ബന്ധപ്പെട്ട് വിവാദങ്ങൾ കത്തിപ്പടരുകയാണ്. വിവിപാറ്റ് എണ്ണലിൽ ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടാൽ ആ മണ്ഡലത്തിലെ 100 ശതമാനം വിവിപാറ്റുകളും എണ്ണി വോട്ടുമായി ഒത്തുനോക്കണമെന്നാവശ്യവുമായി 22 പ്രതിപക്ഷ നേതാക്കൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി.

പ്രതിപക്ഷ നിലപടിൽ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാക്കൾ.പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നത് ആശങ്ക ഉയർത്തുന്നുവെന്ന് ഇന്നലെ നടന്ന എൻഡിഎ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.വോട്ടുയന്ത്രത്തിന്‍റെ വിശ്വാസ്യത ചോദ്യം ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത് അല്‍പ്പത്തമാണെന്നും ജനഹിതം ബഹുമാനത്തോടെ അംഗീകരിക്കണമെന്നും പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.പ്രതിപക്ഷ പാര്‍ട്ടികളുടെ പരാതി ബുധനാഴ്ച പരിഗണിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു.

Related Topics

Share this story