Times Kerala

പാര്‍വോ വൈറല്‍ രോഗം; തെരുവുനായ്ക്കള്‍ ചത്തൊടുങ്ങുന്നു

 
പാര്‍വോ വൈറല്‍ രോഗം; തെരുവുനായ്ക്കള്‍ ചത്തൊടുങ്ങുന്നു

തൃശൂര്‍: പാര്‍വോ വൈറല്‍ രോഗം കാരണം കൊരട്ടിയിലെ തെരുവുനായ്ക്കള്‍ ചത്തൊടുങ്ങുന്നു. ഒരു മാസത്തിനിടയില്‍ ഇരുപതിലധികം നായ്ക്കള്‍ പ്രദേശത്ത് കൂട്ടമായി ചത്തതാണ് സംശയത്തിന് കാരണം. ചത്തതില്‍ ഭൂരിഭാഗവും നായ കുഞ്ഞുങ്ങളാണ്. കാലാവസ്ഥ വ്യതിയാനം ഇതിനൊരു പ്രധാന കാരണം ആയി കണക്കാക്കുന്നു.വയറ്റില്‍ നിന്ന് രക്തം പുറത്തേക്ക് ഒഴുകുന്ന ലക്ഷണമാണ് മരണകാരണമായി വെറ്റിനറി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുള്ളത്. കൂടുതല്‍ പരിശോധനയ്ക്ക് ശേഷം മാത്രമേ രോഗകാരണം സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും. ശേഖരിച്ച സാമ്ബിളുകള്‍ പരിശോധിക്കാനായി ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ലാബുകള്‍ ജില്ലയില്‍ ഇല്ലാത്തത് രോഗം നിര്‍ണയിക്കുന്നതില്‍ താമസം ഉണ്ടാകുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.നിലവില്‍ മാളയില്‍ ഉള്ള ലാബിലാണ് പരിശോധന നടത്തുന്നത്. പ്രദേശത്തെ കൂടുതല്‍ നായകളിലേക്കും രോഗം പകര്‍ന്നിരിക്കാമെന്നു അധികൃതര്‍ ചൂണ്ടിക്കാട്ടി. വൈറസ് നായകളില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ല.

Related Topics

Share this story