Times Kerala

വോട്ടെണ്ണല്‍; സംസ്ഥാനത്ത് രണ്ട് ദിവസം മദ്യ നിരോധനം

 
വോട്ടെണ്ണല്‍; സംസ്ഥാനത്ത് രണ്ട് ദിവസം മദ്യ നിരോധനം

തിരുവനന്തപുരം: വോട്ടെണ്ണലിനോടനുബന്ധിച്ച്‌ സംസ്ഥാനത്ത് രണ്ട് ദിവസം മദ്യ നിരോധനം. മെയ് 21 ചൊവ്വാഴ്ച വൈകീട്ട് ആറ് മുതലാണ് മദ്യ നിരോധനം. വോട്ടെണ്ണല്‍ ദിനമായ മെയ് 23 വൈകീട്ട് വരെയാണ് മദ്യ നിരോധനം നടപ്പിലാക്കുക. വോട്ടെണ്ണല്‍ പൂര്‍ത്തിയായ ശേഷമായിരിക്കും മദ്യശാലകള്‍ തുറക്കുക.ബിവറേജസ്, ബാറുകള്‍, കള്ളുഷാപ്പുകള്‍, ഹോട്ടലുകള്‍ ഉള്‍പ്പെടെ മദ്യം ലഭ്യമാകുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും നിരോധനം ബാധകമാണ്. മെയ് 23 ന് മുന്നോടിയായി എക്‌സൈസ് വിഭാഗം പ്രത്യേക പരിശോധന നടത്തും.അതേസമയം, വോട്ടെണ്ണല്‍ ദിനത്തില്‍ സംസ്ഥാനത്ത് കര്‍ശന സുരക്ഷയാണ് പൊലീസ് ഒരുക്കുന്നത്. ഇത് സംബന്ധിച്ച്‌ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി

Related Topics

Share this story