Times Kerala

മലയോരങ്ങളില്‍ മയക്ക് മരുന്നു കടത്ത് വ്യാപകം; 1.700 കിലോഗ്രാം കഞ്ചാവുമായി ഒരാള്‍ പിടിയില്‍

 
മലയോരങ്ങളില്‍ മയക്ക് മരുന്നു കടത്ത് വ്യാപകം; 1.700 കിലോഗ്രാം കഞ്ചാവുമായി ഒരാള്‍ പിടിയില്‍

പയ്യന്നൂര്‍: മലയോരങ്ങളില്‍ മയക്ക് മരുന്നുകളുടെ കടത്ത് വ്യാപകമാകുന്നു. ഒരു ലക്ഷത്തോളം രൂപ വില വരുന്ന 1.700 കിലോഗ്രാം കഞ്ചാവുമായി ചന്ദനക്കാംപാറ സ്വദേശി കടത്തറ സജിയെ പോലീസ് പിടകൂടി. മലയോരമേഖലകളില്‍ കഞ്ചാവിന്റെ മൊത്ത വില്‍പനക്കാരനാണ് ഇയാള്‍. പ്രദേശത്ത് കഞ്ചാവ് വില്‍പന വ്യാപകമായതോടെ എക്സൈസ് പേരിശോധന ശക്തമാക്കിയിട്ടുണ്ട്.ശ്രീകണ്ടാപുരം ടൗണില്‍ വെച്ച്‌ എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ കഞ്ചാവ് വേട്ടയിലാണ് കഞ്ചാവ് മൊത്തവില്പനക്കാരന്‍ കട്ടത്തറ സജിയെ പിടികൂടിയത്. ചന്ദനക്കാംപാറ സ്വദേശിയാണ് ഇയാള്‍. ശ്രീകണ്ഠപുരം ബസ്റ്റാന്റ് പരിസരത്ത് വച്ച്‌ കണ്ണൂര്‍ എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് & ആന്‍റി നാര്‍കോട്ടിക്ക് സ്പെഷല്‍ സ്ക്വാഡ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാകേഷ്. ടി യുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.ഒരു ലക്ഷത്തോളം രൂപ വിലവരുന്ന 1.700 കിലോഗ്രാം കഞ്ചാവാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. ഇയാള്‍ കഴിഞ്ഞ ഒരു മാസത്തിലേറെയായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

Related Topics

Share this story