Times Kerala

തമിഴ് ചിത്രം ചിത്രം കൊമാളിയിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
തമിഴ് ചിത്രം ചിത്രം കൊമാളിയിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ജയം രവി നായകനായി എത്തുന്ന പുതിയ ചിത്രമാണ് കോമാളി. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. സംയുക്ത ഹെഡ്ജ്, കെ.എസ് രവികുമാര്‍, യോഗി ബാബു, കവിത, രവി പ്രകാശ്, നിതിന്‍ സത്യാ എന്നിവരാണ് മറ്റ് താരങ്ങള്‍. കാജല്‍ അഗര്‍വാള്‍ ആണ് ചിത്രത്തിലെ നായിക.ഇശാരി കെ ഗണേഷ് നിര്‍മിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ഹിപ്ഹോപ് തമിഴ ആണ്. ജയം രവിയും, കാജല്‍ അഗര്‍വാളും ഒരുമിച്ചുള്ള ആദ്യ ചിത്രമാണിത്. നവാഗതനായ പ്രദീപ് രംഗനാഥന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടങ് മാറു എന്ന ചിത്രത്തിന് ശേഷം ജയം രവി നായകനാകുന്ന ചിത്രമാണ് കോമാളി.

Related Topics

Share this story