Times Kerala

പ്രളയം : മസ്‌ക്കറ്റില്‍ ഒ​ഴു​ക്കി​ലകപ്പെട്ട ആ​റം​ഗ ഇ​ന്ത്യ​ന്‍ കു​ടും​ബ​ത്തെ ക​ണ്ടെത്തിയില്ല

 
പ്രളയം : മസ്‌ക്കറ്റില്‍ ഒ​ഴു​ക്കി​ലകപ്പെട്ട ആ​റം​ഗ ഇ​ന്ത്യ​ന്‍ കു​ടും​ബ​ത്തെ ക​ണ്ടെത്തിയില്ല

മ​സ്‌​ക​റ്റ്: ഒമാനിലെ ശക്തമായ മ​ഴ​യെ തു​ട​ര്‍​ന്നുണ്ടായ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ കാ​ണാ​താ​യ ഇ​ന്ത്യ​ന്‍ കു​ടും​ബ​ത്തി​ലെ ആ​റ് പേ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ല്ല. രാജ്യത്തെ വി​വി​ധ സു​ര​ക്ഷാ വി​ഭാ​ഗ​ങ്ങ​ള്‍ സ​ന്ന​ദ്ധ സേ​വ​ക​രു​ടെ കൂ​ടി സ​ഹാ​യ​ത്തോ​ടെ വാ​ദി ബ​നീ ഖാ​ലി​ദി​ലും പ​രി​സ​ര​ങ്ങ​ളി​ലും തെ​ര​ച്ചി​ല്‍ ന​ടത്തുകയാണ് . അതെ സമയം ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ര്‍ പ്ര​ദേ​ശ​ത്തു​നി​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.ഹൈ​ദ​ര​ബാ​ദ് സ്വ​ദേ​ശി​യാ​യ സ​ര്‍​ദാ​ര്‍ ഫ​സ​ല്‍ അ​ഹ്മ​ദി​ന്‍റെ കു​ടും​ബ​മാ​ണ് ഒഴുക്കില്‍ പെ​ട്ട​ത്. വാ​ഹ​ന​ത്തി​ല്‍ നി​ന്നും പു​റ​ത്തേ​ക്കു ചാ​ടി​യ ഫ​സ​ല്‍ അ​ഹ്മ​ദ് സ​മീ​പ​ത്തെ മ​ര​ത്തി​ല്‍ പി​ടി​ച്ച്‌ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. ഭാ​ര്യ: അ​ര്‍​ശി, പി​താ​വ് ഖാ​ന്‍, മാ​താ​വ് ശ​ബാ​ന, മ​ക​ള്‍ സി​ദ്റ (നാ​ല്), മ​ക​ന്‍ സൈ​ദ് (ര​ണ്ട്), 28 ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള മ​ക​ന്‍ നൂ​ഹ് എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ വാ​ദി ബ​നീ ഖാ​ലിദില്‍ പോയി മ​ട​ങ്ങി​വ​രു​ന്ന വ​ഴി​യാ​ണ് ഇ​വ​ര്‍
അപകടത്തില്‍ പെട്ടത് .

Related Topics

Share this story