Times Kerala

ദുബായ് ഷേഖിന്റെ പുത്രന്മാരുടെ വിവാഹക്ഷണക്കത്തില്‍ ‘ഒമാനി ഹല്‍വ’ യും

 
ദുബായ് ഷേഖിന്റെ പുത്രന്മാരുടെ വിവാഹക്ഷണക്കത്തില്‍ ‘ഒമാനി ഹല്‍വ’ യും

ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മൂന്ന് പുത്രന്മാര്‍ വിവാഹിതരായത് കഴിഞ്ഞയാഴ്ചയാണ്. വിവാഹത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ വിവാഹ ചടങ്ങിലേക്ക് ക്ഷണിച്ചുകൊണ്ട് അതിഥികള്‍ക്ക് നല്‍കിയ ക്ഷണക്കത്താണ് ഇപ്പോള്‍ അറബ് ലോകത്ത് സോഷ്യല്‍ മീഡിയയില്‍ തിളങ്ങുന്നത് .ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ അധ്യക്ഷനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം (36) ശൈഖ ശൈഖ ബിന്‍ത് സഈദ് ബിന്‍ ഥാനി അല്‍ മക്തൂമിനെയാണ് മിന്ന് ചാര്‍ത്തിയത് .മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നോളജ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ശൈഖ് അഹ്‍മദ് ബിന്‍ മുഹമ്മദും (32), ശൈഖ മിദ്‍യ ബിന്‍ത് ദല്‍മൂജ് അല്‍ മക്തൂമുമാണ് വിവാഹിതരായത്. ദുബായ് ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദും (35), ശൈഖ മറിയം ബിന്‍ത് ബുട്ടി അല്‍ മക്തൂമും വിവാഹിതരായി.വിവാഹ ചടങ്ങിലേക്കുള്ള, മധുരം നിറച്ച ക്ഷണക്കത്തിന്റെ ചിത്രങ്ങളോടൊപ്പം സ്വര്‍ണ നിറത്തിലുള്ള വലിയൊരു പാത്രം നിറയെയുള്ള ‘ഒമാനി ഹല്‍വയാണ്’ ക്ഷണക്കത്തിലെ പ്രധാന ആകര്‍ഷണം. അലങ്കരിച്ച പ്രത്യേക പെട്ടിയിലാണ് ഈ ഹല്‍വപ്പാത്രം. പെട്ടിയുടെ അകത്ത് സ്വര്‍ണനിറത്തില്‍ അറബിയില്‍ മൂന്ന് സഹോദരന്മാരും വിവാഹ ഉടമ്ബടിയിലേര്‍പ്പെടുന്ന ‘അഖദ്’എന്ന ലിഖിതവുമുണ്ട്.

Related Topics

Share this story