Times Kerala

അരുണാചല്‍ പ്രദേശില്‍ തീവ്രവാദി ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു

 
അരുണാചല്‍ പ്രദേശില്‍ തീവ്രവാദി ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ തീവ്രവാദി ആക്രമണം. അക്രമത്തില്‍ എന്‍പിപി എംഎല്‍എ ടിരോംഗ് അബോഹ് ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടു. അരുണാചല്‍ പ്രദേശിലെ ടിരപ്പ് ജില്ലയിലെ ബൊഗപനി പ്രവിശ്യയിലാണ് ആക്രമണം ഉണ്ടായത്. നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍റ് (എന്‍എസ്‍സിഎന്‍) പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം. പരിക്കേറ്റവര്‍ ചികിത്സയിലാണ്.ഇവരില്‍ പലരുടെയും നില ഗുരുതരമാണ്.

Related Topics

Share this story