Times Kerala

ലക്ഷങ്ങളുടെ മയക്കുമരുന്നുമായി യുവാക്കള്‍ അറസ്റ്റില്‍

 
ലക്ഷങ്ങളുടെ മയക്കുമരുന്നുമായി യുവാക്കള്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: കാറില്‍ ലക്ഷങ്ങളുടെ മയക്കുമരുന്നു കടത്തിയ സംഭവത്തില്‍ രണ്ടുപേരെ ഹൊസ്ദുര്‍ഗ് പോലീസ് പിടികൂടി . കല്ലൂരാവിയിലെ എന്‍.ഷാഫി(34), മുഹമ്മദ് അന്‍സാര്‍(25) എന്നിവരാണ് അറസ്റ്റിലായത്. കാഞ്ഞങ്ങാട് സൗത്തില്‍ ദേശീയപാതയില്‍വെച്ച്‌ തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് ഇരുവരെയും അറസ്റ്റിലായത് . പ്രതികളുടെ പക്കല്‍ നിന്നും 19.5 ഗ്രാം മയക്കുമരുന്നാണ് പിടികൂടിയത്. അന്താരാഷ്ട്രവിപണിയില്‍ ഇതിന് നാലരലക്ഷത്തോളം രൂപ വില വരും.

Related Topics

Share this story