Times Kerala

ടെന്നിസ് താരം നിക്കോൾ ഗിബ്ബ്സിനു അപൂർവ കാൻസർ; കണ്ടെത്തിയത് ദന്തരോഗ വിദഗ്ധൻ

 
ടെന്നിസ് താരം നിക്കോൾ ഗിബ്ബ്സിനു അപൂർവ കാൻസർ; കണ്ടെത്തിയത് ദന്തരോഗ വിദഗ്ധൻ

അമേരിക്കൻ‌ ടെന്നിസ് താരം നിക്കോള്‍ ഗിബ്സിന്റെ വായിലെ കാൻസർ കണ്ടെത്താൻ സഹായിച്ചത് ദന്തരോഗ വിദഗ്ധൻ. ഒരു പതിവു പരിശോധനയ്ക്കിടെ നിക്കോളിന്റെ വായുടെ മുകള്‍ ഭാഗത്തായി ഒരു അസ്വാഭാവിക വളര്‍ച്ച ശ്രദ്ധയിൽപ്പെട്ട ഡെന്‍റിസ്റ്റ് കെവിന്‍ ലീ തുടർപരിശോധനയ്ക്കു നിർദേശിച്ചു. തുടര്‍ന്നു നടത്തിയ ബയോപ്സിയിൽ രോഗം സ്ഥിരീകരിച്ചു.

26 കാരിയായ നിക്കോള്‍ ഗിബ്സ് കഴിഞ്ഞ ആഴ്ചയാണ് തനിക്കു കാന്‍സറുണ്ടെന്നു വെളിപ്പെടുത്തിയത്. തുപ്പല്‍ഗ്രന്ഥിയെ ബാധിക്കുന്ന സലൈവ ഗ്ലാൻഡ് കാന്‍സര്‍ ആണ് നിക്കോളിന്.

Related Topics

Share this story