Times Kerala

സംസ്ഥാന സർക്കാരിന് പിന്തുണയുമായി സി.പി.എം കേന്ദ്ര കമ്മിറ്റി

 
സംസ്ഥാന സർക്കാരിന് പിന്തുണയുമായി സി.പി.എം കേന്ദ്ര കമ്മിറ്റി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ അറസ്റ്റിലായ സംഭവത്തിൽ സംസ്ഥാന സർക്കാരിന് പിന്തുണയുമായി സി.പി.എം കേന്ദ്ര കമ്മിറ്റി. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടലാണ് നടക്കുന്നതെന്ന് കേന്ദ്ര കമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്നു. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള വേട്ടയാടലാണിതെന്നും കേന്ദ്ര കമ്മിറ്റി വിമർശിച്ചു.

സംസ്ഥാനത്ത് സി.ബി.ഐയുടെ കടന്നുകയറ്റം വിലക്കുന്നതു സംബന്ധിച്ച് നിയമവശം പരിശോധിച്ച് സംസ്ഥാന സർക്കാരിന് തീരുമാനം എടുക്കാമെന്ന മുൻ നിലപാട് കേന്ദ്ര നേതൃത്വം ആവർത്തിച്ചു.

Related Topics

Share this story