Times Kerala

രാജീവ് ഗാന്ധിയുടെ 28-ാം രക്തസാക്ഷിത്വദിനത്തില്‍ ആദരാഞ്ജലിയര്‍പ്പിച്ച്‌ നരേന്ദ്ര മോദി

 
രാജീവ് ഗാന്ധിയുടെ 28-ാം രക്തസാക്ഷിത്വദിനത്തില്‍ ആദരാഞ്ജലിയര്‍പ്പിച്ച്‌ നരേന്ദ്ര മോദി

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 28-ാം രക്തസാക്ഷിത്വദിനത്തില്‍ അദ്ദേഹത്തിന് ആദരാഞ്ജലിയര്‍പ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയായിരുന്നു മോദി രാജീവ് ഗാന്ധിക്ക് ആദരമര്‍പ്പിച്ചത്.

ഭാര്യ സോണിയാ ഗാന്ധി മക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവര്‍ രാവിലെ വീര്‍ഭൂമിയിലെത്തി അദ്ദേഹത്തിന്റെ സ്മാരകത്തിലെത്തി ആദരമര്‍പ്പിച്ചു. കൂടാതെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി എന്നിവരും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും വീര്‍ഭൂമിയിലെത്തിയിരുന്നു. 1991 ലെ പൊതുതിരഞ്ഞെടുപ്പു പ്രചാരണവേളയില്‍ തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂരില്‍ വെച്ച്‌ എല്‍.ടി.ടി.ഇ തീവ്രവാദികളണ് രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയത്.ലോക് സഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളകളില്‍ ല്‍ രാജീവ് ഗാന്ധിക്കെതിരെ കടുത്ത വിമര്‍ശനങ്ങളും ആരോപണങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു.

Related Topics

Share this story