Times Kerala

പൊന്മുടി വികസനക്കുതിപ്പിൽ : കൂടുതൽ പദ്ധതികൾ നടപ്പിലാക്കി വിനോദസഞ്ചാരവകുപ്പ്

 
പൊന്മുടി വികസനക്കുതിപ്പിൽ : കൂടുതൽ പദ്ധതികൾ നടപ്പിലാക്കി വിനോദസഞ്ചാരവകുപ്പ്

തിരുവനന്തപുരത്തിന്റെ സ്വകാര്യ അഹങ്കാരമായ പൊന്മുടി വിനോദസഞ്ചാരികളുടെ പറുദീസയെന്നു പറയാം… കാരണം, പൊന്മുടിയുടെ പ്രത്യേകതകളും ഭംഗിയും വിശേഷണാതീതമാണ്. തെക്കൻ കേരളത്തിലെ ഏറ്റവും മികച്ച ഹിൽസ്റ്റേഷനുകളിലൊന്നായ പൊൻ‌മുടിയിൽ കൂടുതൽ വികസനപദ്ധതികൾ ആവോഷ്കരിച്ചിരിക്കുകയാണ് ടുറിസം വകുപ്പ്.

സംസ്ഥാനസർക്കാരിന്റെ 100 ദിവസം 100 പദ്ധതിയുമായി ബന്ധപ്പെട്ട് പുതുതായി ഉദ്ഘാടനം നിർവഹിച്ച 26 ടൂറിസം പദ്ധതികളിലൊന്ന് പൊന്മുടിയാണ്. പൊൻ‌മുടിയിൽ കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ അവിടെ അടിസ്ഥാനസൗകര്യവികനമുൾപ്പെടെയാണ് സർക്കാർ നടപ്പിലാക്കുന്നത്.

നിലവിൽ വിനോദസഞ്ചാരികള്‍ക്ക് താമസിക്കുന്നതിനായി ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസുകൾ, കെ.ടി.ഡി.സി കോട്ടേജുകള്‍ എന്നിവ വിനോദസഞ്ചാര വകുപ്പ് ഒരുക്കിയിട്ടുണ്ട്. കൂടാതെ 4 കോടിയോളം രൂപ മുടക്കി അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ബ്ലോക്കിന്റെ നിർമ്മാണവും പൂര്‍ത്തിയായി വരുന്നു.

പുതിയ പദ്ധതിക്കായി 2.08 കോടി രൂപയാണ് വിനോദസഞ്ചാര വകുപ്പ് ഇതിനോടകം ചിലവഴിച്ചത്. ഇതിനുപുറമെ കുട്ടികള്‍ക്കുള്ള കളിക്കളം, ലാന്റ് സ്കേപ്പിംഗ്, ഇരിപ്പിടങ്ങള്‍ എന്നിവയും പ്രത്യേകം ഒരുക്കിയിട്ടുണ്ട്.

പൊന്മുടിയിലെത്തുന്ന സഞ്ചാരികള്‍ക്ക് വിശ്രമിക്കുന്നതിനായി കൂടുതൽ സൗകര്യങ്ങളോടുകൂടിയ അപ്പര്‍ സാനിറ്റോറിയവും സഞ്ചാരികളെ എത്തിക്കുന്ന കെ.എസ്.ആര്‍.ടി.സി ബസ് ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ക്ക് സൗകര്യപ്രദമായി പാര്‍ക്ക് ചെയ്യുന്നതിനായി ലോവര്‍ സാനിറ്റോറിയം ഉപയോഗിക്കാവുന്നതാണ്.
ഒരുക്കിയിട്ടുണ്ട്.

ലോക്ക് ഡൌൺ മൂലം തിരക്കൊഴിഞ്ഞ പൊൻ‌മുടിയിൽ വിനോദസഞ്ചാര സീസണിൽ കൂടുതൽ ആളുകളെത്തുമെന്നാണ് പ്രതീക്ഷ. കോവിഡ് വ്യാപനം മൂലം പൊന്മുടി അടച്ചിട്ടപ്പോൾ അവിടെയുള്ള കച്ചവടക്കാർ ഉൾപ്പെടെയുള്ളവർക്ക് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഭൂരിഭാഗം വഴിയോര കച്ചവടക്കാരും അവിടെനിന്നും ഒഴിഞ്ഞു. എന്നാൽ, സർക്കാർ അനുവദിച്ച വികസനപദ്ധതി ഈ കച്ചവടക്കാരും തേയില തോട്ടം മേഖലയിലുള്ളവർക്കും പുത്തൻ ഉണർവുനൽകി.

Related Topics

Share this story