Times Kerala

മുദ്ര പത്രങ്ങളുടെ ലഭ്യത കുറവ് – ധനമന്ത്രി ഇടപെടണം : ടി.ജെ വിനോദ് എം.എൽ.എ

 
മുദ്ര പത്രങ്ങളുടെ ലഭ്യത കുറവ് – ധനമന്ത്രി ഇടപെടണം : ടി.ജെ വിനോദ് എം.എൽ.എ

കൊച്ചി: 50, 100, 200 രൂപ മൂല്യമുള്ള സ്റ്റാമ്പ് പേപ്പറുകൾ ട്രഷറികളിലും മുദ്രപത്ര വെണ്ടർമാരുടെ കൈവശവും ലഭിക്കാത്തത് മൂലം പൊതുജനങ്ങൾക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ട് ധനകാര്യ വകുപ്പ് മന്ത്രി കണ്ടില്ലന്നു നടിക്കരുത് എന്ന് ടി.ജെ വിനോദ് എം.എൽ.എ. മുദ്രപത്രങ്ങൾ ലഭിക്കുന്നില്ല എന്ന പരാതിയുമായി നിരവധി ആളുകൾ എം.എൽ.എ ഓഫീസിൽ എത്തുന്നു. ട്രഷറിയിലും മുദ്രപത്ര വെണ്ടർമാരോടും ലഭ്യത കുറവിനെ കുറിച്ചു അന്വേഷിച്ചപ്പോൾ തങ്ങളുടെ കൈവശം ആവശ്യത്തിന് ലഭിക്കുന്നില്ല എന്ന മറുപടിയാണ് ലഭിച്ചത്.

ജനന / മരണ സാക്ഷ്യ പത്രങ്ങൾക്ക് 50 രൂപയുടെ മുദ്രപത്രമാണ് ഉപയോഗിക്കുന്നത്. സ്കൂളുകളിൽ നിന്നും ലഭിക്കേണ്ട അഡ്മിഷൻ രജിസ്റ്ററിന്റെ പകർപ്പുകൾ 100 രൂപ വിലയുള്ള മുദ്രപത്രത്തിലും, അതുപോലെ തന്നെ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്, കേരള ജല അതോറിറ്റി, വാടക കരാർ എന്നിവ 200 രൂപ വിലയുള്ള മുദ്ര പത്രത്തിലുമാണ് കരാറിൽ ഏർപ്പെടേണ്ടത്. എന്നാൽ കഴിഞ്ഞ കുറെ നാളുകളായി മേല്പറഞ്ഞ മുദ്രപത്രങ്ങൾളുടെ ലഭ്യത കുറവ് മൂലം ഇടപാടുകാർക്ക് വ്യക്തിപരമായും സാമ്പത്തികപരമായും വളരെ അധികം ബുദ്ധമുട്ട് അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണ്.മുദ്ര പത്രങ്ങളുടെ ലഭ്യത കുറവ് – ധനമന്ത്രി ഇടപെടണം : ടി.ജെ വിനോദ് എം.എൽ.എ

കരാറുകളിൽ ഏർപ്പെടണമെങ്കിലും സാക്ഷ്യപത്രങ്ങൾ ലഭിക്കണമെങ്കിലും മൂല്യമേറിയ 500 രൂപയുടെയോ അതിനു മുകളിലുള്ള മുദ്രപത്രങ്ങളെയും ആശ്രയിക്കേണ്ട അവസ്‌ഥയാണ്‌ നിലവിലുള്ളത്. ആയതിനാൽ 50, 100, 200 രൂപ വിലയുള്ള മുദ്ര പത്രങ്ങൾ ട്രഷറികളിലും മുദ്രപത്ര വെണ്ടർമാർക്കും ലഭിക്കുവാൻ വകുപ്പ് മന്ത്രി അടിയന്തരമായി ഇടപെട്ട് വേണ്ട നടപടി സ്വീകരിക്കാനും അത് വഴി ജനങ്ങൾക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്ന ബുദ്ധിമുട്ടിനു പരിഹാരം കാണുവാനും നിർദ്ദേശിച്ചുകൊണ്ട് ടി ജെ വിനോദ് എം.എൽ എ ധനമന്ത്രിക്ക് കത്തെഴുതി.

Related Topics

Share this story