Times Kerala

സാമൂഹിക സുരക്ഷാ ബോർഡു വഴിയുള്ള പെൻഷൻ വിതരണം ആരംഭിച്ചു 

 
സാമൂഹിക സുരക്ഷാ ബോർഡു വഴിയുള്ള പെൻഷൻ വിതരണം ആരംഭിച്ചു 

 

സാമൂഹിക സുരക്ഷാ / ക്ഷേമ നിധി ബോർഡു വഴിയുള്ള പെൻഷൻ വിതരണം കഴിഞ്ഞദിവസം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാമൂഹിക സുരക്ഷാ പെൻഷന് 618.71 കോടി രൂപയും ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷന് 86.46 കോടി രൂപയുമാണ് അനുവദിച്ചത്.

മസ്റ്ററിംഗ് കഴിഞ്ഞ 50 ലക്ഷത്തിൽ പരം പേർക്ക് ഈ മാസം പെൻഷൻ ലഭിക്കും. അതാത് മാസത്തെ പെൻഷൻ അതാത് മാസം തന്നെ വിതരണം ചെയ്യുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനമാണ് സർക്കാർ ഈ സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും നടപ്പിലാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Related Topics

Share this story