Times Kerala

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണം 

 
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണം 

 

തിരുവനന്തപുരം :സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണം കടുപ്പിച്ച് പ്രതിപക്ഷം. കേസില്‍ മുഖ്യമന്ത്രി പ്രതിക്കൂട്ടിലാണെന്ന് പറഞ്ഞ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അദ്ദേഹം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്ത് ബാഗ് വിട്ടുകിട്ടാന്‍ ശിവശങ്കര്‍ വിളിച്ചത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു.

 

മുഖ്യമന്ത്രി പിണറായി വിജയന്റെ നാവും മനസുമായി നിന്ന ആളാണ് ശിവശങ്കറെന്നും മുഖ്യമന്ത്രിയാണ് പ്രതിക്കൂട്ടിലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പീലാത്തോസിനെ പോലെ കൈ കഴുകാന്‍ മുഖ്യമന്ത്രിക്കാവില്ല. ശിവശങ്കറിന് സ്വപ്നയെ പരിചയപ്പെടുത്തിയത് മുഖ്യമന്ത്രിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു. സ്വപ്നയുമായി ശിവശങ്കറിനെക്കാള്‍ കൂടുതല്‍ ബന്ധം മുഖ്യമന്ത്രിക്കാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

Related Topics

Share this story