Times Kerala

ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ ഇനി  അപൂർവ റെക്കോർഡിന്  ഉടമ 

 
ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ ഇനി  അപൂർവ റെക്കോർഡിന്  ഉടമ 

 

മുംബൈ ഇന്ത്യൻസിൻ്റെ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയ്ക്ക് അപൂർവ റെക്കോർഡ്. ഐപിഎലിലെ ആദ്യ വിക്കറ്റും നൂറാം വിക്കറ്റും റോയൽ ചലഞ്ചേഴ്സ് നായകൻ വിരാട് കോലിയുടേതാണെന്ന റെക്കോർഡ് ആണ് ബുംറ കുറിച്ചത്. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന മത്സരത്തിലെ 12ആം ഓവറിലാണ് ബുംറ ഈ നേട്ടത്തിലെത്തിയത്.മുംബൈ ഇന്ത്യൻസിൻ്റെ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയ്ക്ക് അപൂർവ റെക്കോർഡ്. ഐപിഎലിലെ ആദ്യ വിക്കറ്റും നൂറാം വിക്കറ്റും റോയൽ ചലഞ്ചേഴ്സ് നായകൻ വിരാട് കോലിയുടേതാണെന്ന റെക്കോർഡ് ആണ് ബുംറ കുറിച്ചത്.

ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന മത്സരത്തിലെ 12ആം ഓവറിലാണ് ബുംറ ഈ നേട്ടത്തിലെത്തിയത്.മത്സരത്തിൽ 14 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബുംറയുടെ മികവിൽ മുംബൈ ബാംഗ്ലൂരിനെ കൂറ്റൻ സ്കോർ നേടുന്നതിൽ നിന്ന് പിടിച്ച് നിർത്തിയിരുന്നു. കോലി, ശിവം ദുവേ, ദേവ്ദത്ത് പടിക്കൽ എന്നിവരെയാണ് ബുംറ പുറത്താക്കിയത്. ഇതോടെ ബുംറയ്ക്ക് ആകെ 102 വിക്കറ്റുകൾ ആയി.88 ഐപിഎൽ മത്സരങ്ങളിൽ നിന്നാണ് ബുംറ 102 വിക്കറ്റുകൾ വീഴ്ത്തിയത്. 2013ലാണ് ബുംറ ഐപിഎലിൽ അരങ്ങേറുന്നത്. ബംഗ്ലൂരിനെതിരായ അരങ്ങേറ്റ മത്സരത്തിൽ തന്നെ താരം കോലിയുടെ വിക്കറ്റ് വീഴ്ത്തിയിരുന്നു.

Related Topics

Share this story