Times Kerala

ബാത്ത്‌റൂമുകള്‍ക്ക് പുതിയ ദൃശ്യ ഭാഷയുമായി ‘കളേഴ്‌സ് ബൈ കോഹ്‌ളര്‍’

 
ബാത്ത്‌റൂമുകള്‍ക്ക് പുതിയ ദൃശ്യ ഭാഷയുമായി ‘കളേഴ്‌സ് ബൈ കോഹ്‌ളര്‍’

കൊച്ചി: ആഗോള ലൈഫ്‌സ്റ്റൈല്‍ ബ്രാന്‍ഡായ കോഹ്‌ളറിന്റെ ‘കളേഴ്‌സ് ബൈ കോഹ്‌ളര്‍’ ട്വിങ്കില്‍ ഖന്ന അവതരിപ്പിച്ചു. ഉല്‍സവ സീസണുകള്‍ അടുത്തു നില്‍ക്കെ നിരവധി ആര്‍ക്കിടെക്റ്റുകളും ഡിസൈനര്‍മാരും അവരുടെ ക്ലയന്റുകള്‍ വ്യക്തിത്വം പ്രതിഫലിക്കും രീതിയില്‍ ബാത്ത്‌റൂമുകള്‍ക്കും ജീവിതത്തിനും പുതു നിറങ്ങളും രൂപകല്‍പ്പനകളും തേടുകയാണെന്ന് അഭിപ്രായപ്പെടുന്നു. കളേഴ്‌സ് ബൈ കോഹ്‌ളര്‍ ശ്രേണിയിലെ ഓരോ നിറത്തിനും വ്യക്തിത്വമുണ്ട്. വിവിധ നിറ വിന്യാസങ്ങളിലൂടെ അത് പ്രകടിപ്പിക്കുകയും ചെയ്യാം. അത് പീക്കോക്ക് പോലുള്ള ധീരവും ഊര്‍ജ്ജസ്വലവുമായ കളര്‍ തീമാണെങ്കിലും ട്രഫിള്‍ പോലുള്ള മൃദുവായ ടോണാണെങ്കിലും തണ്ടര്‍ ഗ്രേ പോലുള്ള കാലാതീതമായ നിറമാണെങ്കിലും കോഹ്‌ളര്‍ ശ്രേണി നിങ്ങളുടെ വ്യക്തിത്വവും നൂതനവുമായ ശൈലിയും പ്രതിഫലിക്കുന്നതിന് സഹായിക്കുന്നു. പരമ്പരാഗതവും സമകാലികവും പരിവര്‍ത്തനപരവുമായ രൂപകല്‍പ്പനകളില്‍ ഈ നിറങ്ങള്‍ തികച്ചും യോജിക്കുന്നു എന്നതാണ് ഡിസൈനറുടെ കാഴ്ചപ്പാടില്‍ ഈ ശ്രേണിയെ നൂതനമാക്കുന്നത്.

ബാത്ത്‌റൂമുകള്‍ക്ക് പുതിയ ദൃശ്യ ഭാഷയുമായി ‘കളേഴ്‌സ് ബൈ കോഹ്‌ളര്‍’

ദൈനംദിന ജീവിതത്തില്‍ നിറങ്ങള്‍ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു, വീടിന്റെ അലങ്കാരങ്ങളില്‍ പ്രത്യേകിച്ച് ബാത്ത്‌റൂമുകളടെ കാര്യത്തില്‍. കൂടുതല്‍ സ്ഥലം തോന്നിപ്പിക്കുന്നതിനും ഊഷ്മളതയും ആകര്‍ഷണവും നിലനിര്‍ത്തുന്നതിനും നിറ വിന്യാസം സഹായിക്കുന്നുവെന്നും ഇപ്പോഴാണ് ബാത്ത്‌റൂമുകളുടെ പ്രധാന്യം മനസിലാക്കി തുടങ്ങിയതെന്നും തങ്ങള്‍ ഒറ്റയ്ക്കാകുന്ന ഏക ഇടം എന്ന നിലയില്‍ അതിന് ഏറെ പ്രാധാന്യമുണ്ടെന്നും പുതിയ നിറങ്ങളുടെ ശ്രേണിയില്‍ ബാത്ത് റൂമുകള്‍ ഇനി വെളുത്ത് ബോറടിപ്പിക്കില്ലെന്നും കളേഴ്‌സ് ബൈ കോഹ്‌ളര്‍ പാലറ്റില്‍ പീക്കോക്ക്, തണ്ടര്‍ ഗ്രേ, ട്രഫിള്‍ തുടങ്ങിയ മനംമയക്കുന്ന നിറങ്ങളുണ്ടെന്നും കോഹ്‌ളര്‍ ബ്രാന്‍ഡ് അംബാസഡര്‍ ട്വിങ്കിള്‍ ഖന്ന മൂന്നാം പതിപ്പ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.

ബാത്ത്‌റൂമുകള്‍ക്ക് പുതിയ ദൃശ്യ ഭാഷയുമായി ‘കളേഴ്‌സ് ബൈ കോഹ്‌ളര്‍’

”പകര്‍ച്ചവ്യാധി മാനസിക സമ്മര്‍ദ്ദം സൃഷ്ടിക്കുകയും സ്വസ്ഥ ജീവിതത്തെ ബാധിക്കുകയും ചെയ്യുന്ന നിലവിലെ സാഹചര്യത്തില്‍ പ്രതേകിച്ചും ബാത്ത് സ്ഥലങ്ങള്‍ സൈ്വര്യവിഹാര ഇടങ്ങളായി മാറിയെന്ന് മനസ്സിലാക്കി, ഉപഭോക്താക്കളുടെ മാനസിക പുനരുജ്ജീവനത്തില്‍ നിറങ്ങള്‍ വലിയ പങ്കുവഹിക്കുന്ന പുതിയ സങ്കേതമാണ് വീട് മാറിയെന്ന് കിച്ചന്‍ ആന്‍ഡ് ബാത്ത് കോഹ്‌ളര്‍ ബ്രാന്‍ഡ് കെ & ബി സൗത്ത് ഏഷ്യ, മിഡില്‍ ഈസ്റ്റ്, എസ്എസ്എ പ്രസിഡന്റ് സലീല്‍ സദാനന്ദന്‍ പറഞ്ഞു.

Related Topics

Share this story