Times Kerala

ബ്യൂട്ടി പാര്‍ലറിലെത്തിയ യുവതി അസുഖം അഭിനയിച്ച് തട്ടിയെടുത്തത് അഞ്ച് പവന്‍ സ്വര്‍ണവും അറുപതിനായിരം രൂപയും.!!

 
ബ്യൂട്ടി പാര്‍ലറിലെത്തിയ യുവതി അസുഖം അഭിനയിച്ച് തട്ടിയെടുത്തത്  അഞ്ച് പവന്‍ സ്വര്‍ണവും അറുപതിനായിരം രൂപയും.!!

കോഴിക്കോട്: ബ്യൂട്ടി പാര്‍ലറിലെത്തിയ യുവതി അസുഖം അഭിനയിച്ച് പണവും സ്വർണവും കടന്നു കളഞ്ഞതായി പരാതി. കോഴിക്കോട് കക്കോടി ബസാറിലെ ബ്യൂട്ടി പാര്‍ലറില്‍ നിന്നാണ് അഞ്ച് പവന്‍ സ്വര്‍ണവും അറുപതിനായിരം രൂപയും യുവതി കവര്‍ന്നത്. ഒരുമാസത്തിനിടെ നഗരത്തിലെ മറ്റ് രണ്ട് ബ്യൂട്ടി പാര്‍ലറുകളിലും സമാനമായ രീതിയിൽ കവർച്ച നടന്നിരുന്നു.

കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നോടെ ഡന്‍ഡ്രഫ് ട്രീറ്റ്മെന്റിനായാണ് യുവതിയെത്തിയത്. ജോലിക്കിടെ യുവതി വയറുവേദന അഭിനയിക്കുകയും, കുടിക്കാന്‍ എന്തെങ്കിലും വാങ്ങിനല്‍കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഇതോടെ പാര്‍ലര്‍ നടത്തിപ്പുകാരി അടുത്ത കടയിലേക്ക് പോകുകയും ചെയ്തു. ഈസമയം ബാഗിനുള്ളില്‍ സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണവും യുവതി കൈക്കലാക്കുകയായിരുന്നു എന്നാണു നിഗമനം. ജോലികള്‍ പൂര്‍ത്തിയാക്കും മുന്‍പ് തിരക്ക് പറഞ്ഞ് യുവതി പാര്‍ലറിൽ നിന്നും കടന്നുകളയുകയും ചെയ്തു..

ചേവായൂര്‍ പൊലീസിന്റെ അന്വേഷണത്തില്‍ ഒരുമാസത്തിനിടെ നഗരത്തിലെ മറ്റ് രണ്ട് പാര്‍ലറുകളിലും സമാന കവര്‍ച്ചയുണ്ടായെന്നറിഞ്ഞു. കക്കോടി ബസാറിലെത്തിയ യുവതിയുടേതിന് സമാനമായ രൂപമുള്ള വനിതയാണ് ഇവിടെയും എത്തിയിരുന്നതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങളുള്‍പ്പെട ശേഖരിച്ച് പൊലീസ് അന്വേഷണം വിപുലമാക്കി.

Related Topics

Share this story