Times Kerala

ഒളിച്ചോട്ടത്തിന് മെഡല്‍ ഉണ്ടെങ്കില്‍ 21 വര്‍ഷം മുമ്പ് ഞങ്ങള്‍ക്ക് കിട്ടിയേനെ..;വിവാഹ വാര്‍ഷിക ദിനത്തില്‍ ഹൃദ്യമായ കുറിപ്പ് പങ്കുവച്ച് നടന്‍ ഷാജു ശ്രീധര്‍.!

 
ഒളിച്ചോട്ടത്തിന് മെഡല്‍ ഉണ്ടെങ്കില്‍ 21 വര്‍ഷം മുമ്പ് ഞങ്ങള്‍ക്ക് കിട്ടിയേനെ..;വിവാഹ വാര്‍ഷിക ദിനത്തില്‍ ഹൃദ്യമായ കുറിപ്പ് പങ്കുവച്ച് നടന്‍ ഷാജു ശ്രീധര്‍.!

മലയാളത്തിന്റെ പ്രിയ താരകുടുംബമാണ് നടന്‍ ഷാജു ശ്രീധറിന്റെ. നടി ചാന്ദ്‌നിയാണ് താരത്തിന്റെ ഭാര്യ. ഇപ്പോളിതാ വിവാഹ വാര്‍ഷിക ദിനത്തില്‍ ഹൃദ്യമായ കുറിപ്പും ചിത്രങ്ങളും പങ്കുവെച്ചിരിക്കുകയാണ് നടന്‍ ഷാജു ശ്രീധര്‍.21 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒളിച്ചോടി വിവാഹം ചെയ്തതിനെ കുറിച്ചുള്ള ഓര്‍മ്മകളാണ് ഷാജു ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.

”ഒളിച്ചോട്ടത്തിന് മെഡല്‍ ഉണ്ടെങ്കില്‍ 21 വര്‍ഷം മുമ്പ് ഞങ്ങള്‍ക്ക് കിട്ടിയേനെ…നിറമുള്ള നിമിഷങ്ങളും സുഖമുള്ള സ്വപ്നങ്ങളും നനവുള്ള ഓര്‍മ്മകളുടെയും 21 വര്‍ഷങ്ങള്‍….” ഷാജു കുറിച്ചു.

Related Topics

Share this story