Times Kerala

വാളയാർ കേസിലെ പ്രതിക്ക് വേണ്ടി ഹാജരായ അഡ്വ. രാജേഷിനെ കേരള ബാർ കൗൺസിൽ ഭാരവാഹിയായി നിയമിച്ചു

 

കൊച്ചി: വാളയാര്‍ കേസിലെ പ്രതിക്ക് വേണ്ടി ഹാജരായ അഡ്വ. എന്‍ രാജേഷിനെ കേരള ബാര്‍ കൗണ്‍സിലിലെ ഭാരവാഹിയാക്കി നിയമിച്ചെന്ന വിവരം പുറത്ത്. 2019 ല്‍ അച്ചടക്ക സമിതി അംഗമായാണ് രാജേഷിനെ നിയമിച്ചത്. സിപിഎം അനുകൂല ഓള്‍ ഇന്ത്യാ ലോയേഴ്സ് യൂണിയന്‍റെ നോമിനിയാണ് രാജേഷിനെ നിയമിച്ചത് എന്നാണ് ബാര്‍ കൗണ്‍സില്‍ നേതൃത്വം വിശദീകരിക്കുന്നത്.

നേരത്തെ, പാലക്കാട് ബാലക്ഷേമ സമിതി അധ്യക്ഷൻ പദവിയിലിരിക്കെ പോക്സോ കേസിലെ പ്രതികൾക്കുവേണ്ടി രാജേഷ് ഹാജരായത് വിവാദമായിരുന്നു.പോക്സോ കേസുകളില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരാകുന്നയാളെ അധ്യക്ഷനാക്കിയതിനെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് രാജേഷിനെ സിഡബ്യൂസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തു. പിന്നീടാണ് ബാര്‍ കൗണ്‍സില്‍ അംഗമായി നിയമിക്കുന്നത്.

Related Topics

Share this story