Times Kerala

സമരകുരുക്കിലായി വിഴിഞ്ഞം പദ്ധതി, കാരണം അദാനിയോടുള്ള സർക്കാരിന്റെ അതൃപ്തിയോ.?

 
സമരകുരുക്കിലായി വിഴിഞ്ഞം പദ്ധതി, കാരണം അദാനിയോടുള്ള സർക്കാരിന്റെ അതൃപ്തിയോ.?

ലോകത്തിലെ തന്നെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകൾ കൈകാര്യം ചെയ്യാൻ കഴിയുന്ന ഇന്റർനാഷണൽ കണ്ടെയ്നർ ട്രാൻസ്ഷിപ് പോർട്ടായി വിഴിഞ്ഞത്തെ മാറ്റി മറിക്കുന്ന സ്വപ്ന പദ്ധതി ഇപ്പോൾ അവതാളത്തിലായി എന്നു തന്നെ പറയാം പദ്ധതിയുടെ നിർമ്മാണം ഏറ്റെടുത്ത അദാനി ഗ്രൂപ്പിനും സർക്കാരിനുമടക്കം കോടികളുടെ നഷ്ടമാണ് വിഴിഞ്ഞം പദ്ധതി വരുത്തിയത്. കാരണം,പ്രദേശവാസികളുടെ സമരംമൂലം സ്വപ്ന പദ്ധതി നിലച്ചിട്ടു നാളുകളായി .

പ്രദേശത്തെ മത്സ്യതൊഴിലാളികൾ നൽകാമെന്ന് പ്രഖ്യാപിച്ച ആനുകൂല്യം നൽക്കുക ,തുറമുഖത്തെ തൊഴിലവസരങ്ങൾ 50 ശതമാനം പ്രദേശവാസികൾക്ക് നൽകുക ,അശാസ്ത്രീയമായ പുലിമുട്ട് നിർമാണത്തിന് പരിഹാരാമുണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങൾ മുന്നോട്ട് വെച്ചുകൊണ്ടാണ് വിഴിഞ്ഞം തുറമുഖ നിർമാണ പദ്ധതിയ്ക്ക് തടസ്സമാവുന്ന തരത്തിൽ പ്രദേശവാസികൾ സമരം ആരംഭിച്ചത് .എന്നാൽ, സമരം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോഴും പ്രശ്‌നത്തിന് പരിഹാരം കാണാൻ സർക്കാർ ശ്രമിച്ചിട്ടില്ല .പ്രദേശ വാസികൾക് നൽകിയ വാഗ്ദാനങ്ങൾ വെറും കടലാസ്സിൽ ഒതുങ്ങുകയും ചെയ്തു.
പോർട്ട് സെക്രട്ടറിയുമായി ചർച്ചകൾ നടത്തിയെങ്കിലും സർക്കാർ പ്രശ്‌നത്തിൽ പരിഹാരം കാണാതെ സമരം അവസാനിപ്പിക്കില്ല എന്ന തീരുമാനത്തിലാണ് വിഴിഞ്ഞം തീരനിവാസികൾ.

2015 ഓഗസ്റ് 17 ന് ഒപ്പുവെച്ച ഇളവ് കരാർ പ്രകാരം 2019 ഡിസംബർ 3 നകം വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിക്കാൻ അദാനി പോർട്സ് ആന്ഡ് സ്പെഷ്യൽ എക്കണോമിക് സോൺ ലിമിറ്റഡ് അനുബന്ധ സ്ഥാപനമായ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന് കഴിഞ്ഞില്ല എന്നതാണ് സത്യം . സർക്കാർ വേണ്ട വിധത്തിൽ ഇടപെടാത്തതും പ്രശ്നം അനിശ്ചിതമായി തുടരാൻ കാരണമായി.

തുറമുഖത്തിന്റെ നിർണായക ഘടകമായ ബ്രേക്ക് വാട്ടറിന്റെ 676 മീറ്റർ മാത്രമാണ് പൂർത്തീകരിച്ചത്.ബ്രേക്ക് വാട്ടറിന്റെ പണി 2017ഏപ്രിൽ നിലച്ചതാണ്. പ്രതിദിനം 10,000 മുതൽ 20,000 ടൺ വരെ കല്ല് ഇറക്കിയാൽ മാത്രമേ ഇനി രണ്ട്‌ വർഷം കൊണ്ടെങ്കിലും ബ്രേക്ക് വാട്ടറിന്റെ പണി പൂർത്തിയാക്കാൻ സാധിക്കു ….

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ അദാനിയോടുള്ള സർക്കാരിന്റെ അതൃപ്തിയാണ് വിഴിഞ്ഞം തുറമുഖ നിർമാണ പ്രശ്നത്തിൽ അനാസ്ഥ തുടരാൻ കാരണമെന്ന ആക്ഷേപവും നിലനിൽക്കുന്നു.

Related Topics

Share this story