Times Kerala

കാഞ്ചന ഹിന്ദി റീമേക് സംവിധാനം ചെയ്യുന്നതില്‍ നിന്ന് രാഘവ ലോറന്‍സ് സ്വയം ഒഴിഞ്ഞു

 
കാഞ്ചന ഹിന്ദി റീമേക് സംവിധാനം ചെയ്യുന്നതില്‍ നിന്ന് രാഘവ ലോറന്‍സ് സ്വയം ഒഴിഞ്ഞു

അക്ഷയ് കുമാര്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ലക്ഷ്‌മി ബോംബ്. ചിത്രം തമിഴ് സൂപ്പര്‍ ഹിറ്റായ കാഞ്ചനയുടെ ഹിന്ദി റീമേക് ആണ്. ചിത്രം സംവിധാനം ചെയ്യുന്നത് രാഘവ ലോറന്‍സ് തന്നെയായിരുന്നു. എന്നാല്‍ താന്‍ ചിത്രം സംവിധാനം ചെയ്യുന്നില്ലെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. അനാദരവ് മൂലമാണ് താന്‍ സിനിമ വിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. സിനിമയുടെ ആദ്യ പോസ്റ്റര്‍ ഇറക്കിയത് തന്നോട് പറയാതെയാണെന്ന് അദ്ദേഹം പറഞ്ഞു.എന്നാല്‍ ചിത്രത്തിന്റെ സ്ക്രിപ്റ്റ് താന്‍ അക്ഷയ് കുമാറിന് കൊടുക്കുമെന്നും വേറെ ആരെങ്കിലും ചിത്രം സംവിധാനം ചെയ്യുന്നതില്‍ തനിക് പ്രശ്‌നം ഇല്ലെന്നും ലോറന്‍സ് പറഞ്ഞു. കൈറ അധ്വാനിയാണ് ചിത്രത്തിലെ നായിക. ചിത്രം 2020 ജൂണ്‍ 5-ന് പ്രദര്‍ശനത്തിന് എത്തും. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ് ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്

Related Topics

Share this story