Times Kerala

വനിതാ കമ്മീഷന്‍ നോട്ടീസ്; പ്രതികരണവുമായി വിവേക് ഒബ്‌റോയ്

 
വനിതാ കമ്മീഷന്‍ നോട്ടീസ്; പ്രതികരണവുമായി വിവേക് ഒബ്‌റോയ്

മുംബൈ: വനിതാ കമ്മീഷന്‍ നോട്ടീസ് അയച്ച സംഭവത്തില്‍ പ്രതികരണവുമായി വിവേക് ഒബ്‌റോയ്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാപ്പ് പറയാന്‍ തയ്യാറാണെന്നും എന്നാല്‍ താന്‍ തെറ്റ് ചെയ്തതായി തോന്നില്ലെന്നും വിവേക് ഒബ്‌റോയി പറഞ്ഞു. ഐശ്വര്യ റായിയുമായി ഉണ്ടായിരുന്ന പ്രണയബന്ധത്തെ തെരഞ്ഞെടുപ്പ് ട്രോളാക്കി പ്രചരിപ്പിച്ച സംഭവത്തില്‍ വിവേകിനെതിരെ വനിതാ കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു.’മാപ്പ് പറയുന്നതിന് തനിക്കൊരു പ്രശ്നവുമില്ല, പക്ഷെ എന്ത് തെറ്റാണ് താന്‍ ചെയ്തതെന്ന് പറയണം. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാപ്പ് പറയും. എന്നാല്‍ തെറ്റ് ചെയ്തതായി തനിക്ക് തോന്നുന്നില്ല. ആരോ ആ മീം ട്വീറ്റ് ചെയ്തു, ഞാന്‍ അത് ആസ്വദിച്ചു’- വിവേക് പറഞ്ഞു.

Related Topics

Share this story