Times Kerala

വണ്ടിപ്പെരിയാറ്റില്‍ മൂന്ന് വാഹനങ്ങള്‍ തമ്മില്‍ കൂട്ടി ഇടിച്ച്‌ അഞ്ച് പേര്‍ക്ക് പരിക്കേറ്റു

 
വണ്ടിപ്പെരിയാറ്റില്‍ മൂന്ന് വാഹനങ്ങള്‍ തമ്മില്‍ കൂട്ടി ഇടിച്ച്‌ അഞ്ച് പേര്‍ക്ക് പരിക്കേറ്റു

കുമളി: കുമളി വണ്ടിപ്പെരിയാര്‍ കക്കികവലയ്ക്കു സമീപം ബൊലേറോ ജീപ്പും പിക്കപ്പ് വാനും ഓട്ടോയും കൂട്ടിയിടിച്ച്‌ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഓട്ടോയില്‍ യാത്രചെയ്തിരുന്നവര്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഒരു മണിയോടെയാണ് അപകടമുണ്ടായത്. തൊടുപുഴയില്‍ നിന്നും ആനവിലാസത്തിലേക്കു പോവുകയായിരുന്ന ജീപ്പും കുമളിയില്‍ നിന്നും പാമ്ബനാറിലേക്ക് പോവുകയായിരുന്ന പിക്കപ്പ് വാനുമാണ് ആദ്യം ഇടിച്ചത്. അതില്‍ പിക്കപ് വാന്‍ റോഡിന് കുറുകെ ആവുകയും വണ്ടിയുടെ ആക്സില്‍ ഒടിഞ്ഞുപോവുകയും ചെയ്തു. തുടര്‍ന്ന് വാനിന്റെ തൊട്ടുപുറകില്‍ വാളര്‍ഡിയില്‍ നിന്നും പെരിയാറിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ പിക്കപ്പ് വാനില്‍ ഇടിച്ചു മറിയുകയായിരുന്നു.ഓട്ടോ ഡ്രൈവര്‍ വണ്ടിപ്പെരിയാര്‍ ഇഞ്ചിക്കാട് സ്വദേശി ഷാഹുല്‍ (40) വാഹനത്തിലെ യാത്രക്കാരായ ഗ്രാമ്ബി സ്വദേശികളായ കുന്നേല്‍ വീട്ടില്‍ സുകന്യ (24), ഗോപി (58 ), ഉഷ (45), അനീഷ് കുമാര്‍ (33) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ അധികമായി കാലിനും കൈയ്’ക്കും പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ ഷാഹുല്‍, സുകന്യ എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു.

Related Topics

Share this story