Times Kerala

ഇടതുപക്ഷ സർക്കാർ ഭരിക്കുമ്പോൾ ഞങ്ങൾ നാടകക്കാർക്ക് നീതി ലഭിക്കുന്നില്ലെങ്കിൽ ഞങ്ങൾക്ക് എവിടെ കിട്ടും നീതി, തിരഞ്ഞെടുപ്പ് വരുമ്പോൾ തെരുവു നാടകം കളിക്കാൻ വേണ്ടി മാത്രം ഞങ്ങൾ നാടകക്കാരെ തേടി വരാതെ,ഞങ്ങളെ ചേർത്ത് പിടിക്കൂ..;നടൻ സന്തോഷ് കീഴാറ്റൂർ

 
ഇടതുപക്ഷ സർക്കാർ ഭരിക്കുമ്പോൾ ഞങ്ങൾ നാടകക്കാർക്ക് നീതി ലഭിക്കുന്നില്ലെങ്കിൽ ഞങ്ങൾക്ക് എവിടെ കിട്ടും നീതി, തിരഞ്ഞെടുപ്പ് വരുമ്പോൾ തെരുവു നാടകം കളിക്കാൻ വേണ്ടി മാത്രം ഞങ്ങൾ നാടകക്കാരെ തേടി വരാതെ,ഞങ്ങളെ ചേർത്ത് പിടിക്കൂ..;നടൻ സന്തോഷ് കീഴാറ്റൂർ

സംഗീത നാടക അക്കാദമി സെക്രട്ടറിയെ മാറ്റണമെന്ന ആവശ്യത്തിൽ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് സാസ്കാരിക വകുപ്പ് മന്ത്രി എകെ ബാലന് തുറന്ന കത്തുമായി നടൻ സന്തോഷ് കീഴാറ്റൂർ.

കുറിപ്പിന്റെ പൂർണ്ണ രൂപം

ബഹുമാന്യനായ കേരള സാംസ്കാരിക വകുപ്പ് മന്ത്രി അറിയാൻ, സാർ, കഴിഞ്ഞ കുറെ ദിവസങ്ങളായി ഞങ്ങളുടെ സഹോദരങ്ങൾ നാടകക്കാർ കേരളത്തിൻ്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന തൃശ്ശൂരിൽ കേരള സംഗീത നാടക അക്കാദമിയുടെ മുന്നിൽ കോവിഡ് മാനദണ്ഡങ്ങൾ എല്ലാം പാലിച്ചുകൊണ്ട് പൊരിവെയില് കൊണ്ടും, മഴ നനഞ്ഞും സർഗ്ഗാത്മകമായ രീതിയിൽ സമരം ചെയ്യുകയാണ്.ഈ ദുരിതകാലത്ത് നാടകപ്രവർത്തകർ സമരമുഖത്ത് ഇറങ്ങുവാനുള്ള കാരണങ്ങളൊക്കെ അങ്ങ് അറിഞ്ഞു കാണുമല്ലൊ.

കലാകാരന്മാരെ നിന്ദിക്കുന്ന, അവഹേളിക്കുന്ന ഒരു സെക്രട്ടറിയുടെ ദുർഭരണത്തിനെതിരെയാണ് സഹികെട്ട് നാടകക്കാർ സമരവുമായി ഇറങ്ങിയിരിക്കുന്നത്.നവോത്ഥാന കേരളം പടുത്തുയർത്താൻ കേരളത്തിലെ നാടകങ്ങളും, നാടകപ്രവർത്തകരും വിയർപ്പൊഴുക്കിയത് ചരിത്രം രേഖപ്പെടുത്തിയതാണ്#പാട്ടബാക്കി #നിങ്ങളെന്നെ കമ്യുണിസ്റ്റാക്കി #അടുക്കളയിൽനിന്ന്അരങ്ങത്തേക്ക് #നമ്മളൊന്ന് #കൂട്ടുകൃഷി

ഇടതുപക്ഷ സർക്കാർ ഭരിക്കുമ്പോൾ ഞങ്ങൾ നാടകക്കാർക്ക് നീതി ലഭിക്കുന്നില്ലെങ്കിൽ ഞങ്ങൾക്ക് എവിടെ കിട്ടും നീതി.തിരഞ്ഞെടുപ്പ് വരുമ്പോൾ തെരുവു നാടകം കളിക്കാൻ വേണ്ടി മാത്രം ഞങ്ങൾ നാടകക്കാരെ തേടി വരാതെ.ഞങ്ങളെ ചേർത്ത് പിടിക്കൂ. തെരുവിൽ സമാധാനത്തോടെ സമരം ചെയ്യുന്ന ഞങ്ങളുടെ നാടക പ്രവർത്തകർക്ക് ഒരു പനി വന്നാൽ കുടുംബം പട്ടിണിയാവും. മണിമാളികകളോ, Bank FD യോ ഉള്ളവരല്ല കേരളത്തിലെ നാടകക്കാർ.നേരിൻ്റെ പക്ഷത്ത് നിൽക്കുന്നവരാണ്സ്നേ ഹത്തിൻ്റെ പാട്ട് പാടുന്നവരാണ്വി പ്ലവത്തിൻ്റെ വിത്ത് വിതക്കുന്നവരാ. ഞങ്ങളുടെ സമരംNews Prime Timil ചർച്ച ചെയ്യില്ല എന്നറിയാം പത്രതാളുകളിൽ വാർത്തയും ആകില്ല.എത്രയും പെട്ടെന്ന് സമരമുഖത്തുള്ള നാടകക്കാരുമായി ചർച്ച നടത്തി ഉചിതമായ തീരുമാനം എടുക്കും എന്ന് പ്രതീക്ഷിക്കുന്നു.

 

Related Topics

Share this story