Times Kerala

പുതിയ സര്‍ക്കാര്‍ : ദേശീയ രാഷ്ട്രീയത്തില്‍ അണിയറ നീക്കങ്ങള്‍ സജീവമായി

 
പുതിയ സര്‍ക്കാര്‍ : ദേശീയ രാഷ്ട്രീയത്തില്‍ അണിയറ നീക്കങ്ങള്‍ സജീവമായി

ഡല്‍ഹി : ബിജെപി വീണ്ടും ഇന്ത്യ ഭരിക്കുമെന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ കേന്ദ്രീകരിച്ച്‌ ദേശീയ രാഷ്ട്രീയത്തില്‍ അണിയറ നീക്കങ്ങള്‍ സജീവമായി . എന്‍ഡിഎ നേതാക്കളുടെയും കേന്ദ്രമന്ത്രിമാരുടെയും യോഗം ഇന്ന് ചേരും. എന്നാല്‍ ഇന്ന് ചേരാനിരുന്ന പ്രതിപക്ഷ നേതാക്കളുടെ യോഗം മാറ്റിവെച്ചു. എന്‍സിപി നേതാവ് ശരദ് പവാര്‍ ഇരുപക്ഷത്തുമല്ലാതെ നില്‍ക്കുന്നവരെ ഒപ്പം നിര്‍ത്താന്‍ ശ്രമമാരഭിച്ചു .പൂര്‍ണ്ണമായും എക്സിറ്റ് പോള്‍ പ്രവചനങ്ങളുടെ അമിത വിശ്വാസത്തിലാണ് ബിജെപി. രണ്ടാം മോദി സര്‍ക്കാരിനുള്ള കരു നീക്കവും തുടങ്ങി. അമിത് ഷാ ഇന്ന് അത്താഴ വിരുന്നിന് എന്‍ഡിഎ നേതാക്കളെ ക്ഷണിച്ചിട്ടുണ്ട് . എന്നാല്‍ വോട്ടെണ്ണിതീരും വരെ കാത്തിരിക്കാനാണ് പ്രവചനങ്ങളോട് കോണ്‍ഗ്രസിന്‍റെ പ്രതികരണം. തിരഞ്ഞെടുപ്പ് ഫലംവരട്ടെയന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും പറഞ്ഞു.

അധികാരത്തിലേറുന്ന പാര്‍ട്ടിക്കൊപ്പം ഡിഎംകെ ഉണ്ടാകുമോയെന്ന ചോദ്യത്തിന് 23 വരെ കാത്തിരിക്കാനാണ് സ്റ്റാലിന്‍റെ മറുപടി. ഡിഎംകെയുമായി ബിജെപി ചര്‍ച്ചകള്‍ നടത്തുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പ്രവചനങ്ങള്‍ പ്രതിപക്ഷത്തിന്‍റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചെങ്കിലും ബിജെപി വിരുദ്ധ സഖ്യനീക്കവുമായി ചന്ദ്രബാബു നായ്ഡു സജീവമായി രംഗത്തു തന്നെയുണ്ട് . എക്സിറ്റ് പോളുകളുടെ പശ്ചാത്തലത്തില്‍ മായാവതിയെ ലക്നൗവിലെ വസതിയില്‍ പോയാണ് അഖിലേഷ് കണ്ടത്. ടിആര്‍എസ്, വൈഎസ്‌ആര്‍ കോണ്‍ഗ്രസ് നേതാക്കളുമായി ശരദ് പവാര്‍ സമാന്തര ചര്‍ച്ചയും നടത്തി വരുന്നു . ഏതായാലും വോട്ടെണ്ണി തീരുന്നതു വരെയും ആശങ്കയിലാണ് എല്ലാ പാര്‍ട്ടികളും .

Related Topics

Share this story