Times Kerala

വ്യാജ അഭിഭാഷകന്‍ ചമഞ്ഞ് തട്ടിപ്പ്; എംജെ വിനോദുമായി പൊലീസ് തെളിവെടുപ്പ് നടത്തി

 
വ്യാജ അഭിഭാഷകന്‍ ചമഞ്ഞ് തട്ടിപ്പ്; എംജെ വിനോദുമായി പൊലീസ് തെളിവെടുപ്പ് നടത്തി

തിരുവനന്തപുരം: അഭിഭാഷകനാണെന്ന വ്യാജേന തട്ടിപ്പ് നടത്തിയ എംജെ വിനോദിനെ നെയ്യാറ്റിന്‍കരയിലെ വക്കീല്‍ ഓഫീസിലും വീട്ടിലുമെത്തിച്ച്‌ പൊലീസ് തെളിവെടുപ്പ് നടത്തി.നിരവധി പേരില്‍ നിന്നും ഇയാള്‍ പണം തട്ടിയെടുത്തിട്ടുണ്ട്.പത്താം ക്ലാസു യോഗ്യത മാത്രമുള്ള എംജെ വിനോദ് ബംഗളൂരുവിലെ ഒരു സര്‍വ്വകലാശാലയില്‍ നിന്നും നിയമബിരുധം നേടിയെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് അഭിഭാഷകനായി പ്രവര്‍ത്തിച്ചിരുന്നത്. ഒരു സാമ്ബത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഡി അശോകന്‍ നടത്തിയ അന്വേഷത്തിലാണ് അഭിഭാഷകന്‍ ചമഞ്ഞ് വിനോദ് നടത്തുന്ന തട്ടിപ്പ് വ്യക്തമായത്.

Related Topics

Share this story