Times Kerala

മദ്യം നിർമിച്ചു വില്പന :ഇന്ത്യൻ പ്രവാസികൾ അറസ്റ്റിൽ

 
മദ്യം നിർമിച്ചു വില്പന :ഇന്ത്യൻ പ്രവാസികൾ അറസ്റ്റിൽ

റിയാദ് : വൻ തോതിൽ മദ്യം നിര്‍മിച്ച് വില്‍പന നടത്തിയ ഇന്ത്യൻ പ്രവാസികൾ സൗദിയിൽ പിടിയിൽ. സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്‍ഡില്‍ 20 ബാരല്‍ വാഷും 36 കുപ്പി മദ്യവും സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.മദ്യ നിര്‍മാണത്തിനുള്ള മറ്റ് അസംസ്‍കൃത വസ്‍തുക്കളും കണ്ടെടുത്തിട്ടുണ്ട്. സ്ഥലത്ത് റെയ്‍ഡ് നടത്തുന്നതിന്റെയും പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന്റെയും വീഡിയോ ദൃശ്യങ്ങളും ആഭ്യന്തര മന്ത്രാലയം പുറത്തു വിട്ടു.

Related Topics

Share this story