Times Kerala

ബിഹാറിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ സ്ഥാനാര്‍ഥി വെടിയേറ്റു മരിച്ചു

 
ബിഹാറിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ സ്ഥാനാര്‍ഥി വെടിയേറ്റു മരിച്ചു

 

ബിഹാറിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ സ്ഥാനാര്‍ഥി വെടിയേറ്റു മരിച്ചു. ജനതാദള്‍ രാഷ്ട്രവാദി പാര്‍ട്ടി സ്ഥാനാര്‍ഥി ശ്രീനാരായണ്‍ സിങ് ആണ് കൊല്ലപ്പെട്ടത്. യോഹര്‍ ജില്ലയിലെ ഹാത്സര്‍ ഗ്രാമത്തില്‍ ശനിയാഴ്ചയായിരുന്നു വെടിവെപ്പുണ്ടായത്. ശ്രീനാരായണ്‍ സിങ്ങിന്റെ ഏതാനും അനുയായികള്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവുമായി ബന്ധപെട്ടു രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണത്തില്‍ ആറ് പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും മറ്റുള്ളവര്‍ക്കായുള്ള അന്വേഷണം നടന്നുവരികയാണെന്നും പൂര്‍ണാഹിയ സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ രാകേഷ് കുമാർ പറഞ്ഞു.

Related Topics

Share this story