Times Kerala

നെടുങ്കണ്ടം പഞ്ചായത്ത് നഗരസഭയായി മാറും

 
നെടുങ്കണ്ടം പഞ്ചായത്ത് നഗരസഭയായി മാറും

നെടുങ്കണ്ടം: നെടുങ്കണ്ടം പഞ്ചായത്ത് നഗരസഭയായി മാറും. നഗരസ്വഭാവം കൈവരിച്ച പഞ്ചായത്തുകളെ നഗരസഭ പദവിയിലേക്ക് ഉയര്‍ത്തുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ നടപടി ആരംഭിച്ചിരുന്നു. നെടുങ്കണ്ടം പഞ്ചായത്തിനെ നഗരസഭയായി ഉയര്‍ത്താനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചതായി നെടുങ്കണ്ടം പഞ്ചായത്തു പ്രസിഡന്റ് എസ്. ജ്ഞാനസുന്ദരം അറിയിച്ചു.പഞ്ചായത്തിലെ ജനസംഖ്യ 58,000 ആണ്. പഞ്ചായത്തിന്റെ വരുമാനം 4.5 കോടി രൂപയിലുമെത്തി. രാമക്കല്‍മെട്ട്, ആമപ്പാറ, കല്ലാര്‍, തൂവല്‍, ചതുരംഗപ്പാറ എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ക്കും പഞ്ചായത്ത് നഗരസഭയാകുന്നതോടെ കൂടുതല്‍ പരിഗണന ലഭിക്കും. മികച്ച പഞ്ചായത്തായി മാറിയ നെടുങ്കണ്ടം പഞ്ചായത്തിനു സമീപകാലത്ത് ഐസ്‌ഒ അംഗീകാരവും ലഭിച്ചിരുന്നു.

Related Topics

Share this story