Times Kerala

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സീരി എയിലെ മികച്ച താരം

 

റോം : ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സീരി എയിലെ മികച്ച താരമായി തിരഞ്ഞെടുത്തു. 30 മത്സരങ്ങളില്‍ നിന്ന് 21 ഗോളുകളാണ് ക്രിസ്റ്റ്യാനോ നേടിയത്. യുവന്റസിന് വേണ്ടി അരങ്ങേറ്റ സീസണില്‍ വമ്ബന്‍ കളികള്‍ ആണ് അദ്ദേഹം കാഴ്ചവെച്ചത്. ഇറ്റാലിയന്‍ ലീഗിലും ഇറ്റാലിയന്‍ സൂപ്പര്‍കപ്പിലും യുവന്റസ് കിരീടം നേടുന്നതിനുള്ള മുഖ്യ പങ്ക് വഹിച്ചതും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആയിരുന്നു.

Related Topics

Share this story