Times Kerala

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ഡോ.എന്‍.ജയരാജ് എംഎൽഎ

 
കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ഡോ.എന്‍.ജയരാജ് എംഎൽഎ

 

കോട്ടയം: കേരള കോണ്‍ഗ്രസ് (എം) ന്റെ രാഷ്ട്രീയ നിലപാടുകള്‍ക്ക് ഇടതുമുന്നണിയിലും  പൊതുസമൂഹത്തിലും ലഭിച്ച സ്വീകാര്യതയില്‍ വിറളിപൂണ്ട കോണ്‍ഗ്രസ്സ് നേതാക്കള്‍ ദുഷ്പ്രചരണം നടത്തുയാണെന്ന് ഡോ.എന്‍.ജയരാജ് എം.എല്‍.എ.  കേരള കോണ്‍ഗ്രസ് (എം) നെ ഘടകകക്ഷിയാക്കാനുള്ള എല്‍.ഡി.എഫ് തീരുമാനം മാണിസാറിന്റെ രാഷ്ട്രീയത്തിന് ലഭിച്ച അംഗീകാരമാണ്.

മാണി സാറിനോട് മാധ്യമങ്ങളിലൂടെ സ്‌നേഹവും ബഹുമാനവും പ്രകടിപ്പിക്കുന്നവര്‍ യു.ഡി.എഫ് കെട്ടിപ്പടുത്ത മാണി സാറിന്റെ പ്രസ്ഥാനത്തെ ആ മുന്നണിയില്‍ നിന്നും പടിയടച്ച് പുറത്താക്കിയപ്പോള്‍ നിശബ്ദത പാലിക്കുകയായിരുന്നുവെന്നും ജയരാജ് ആരോപിച്ചു.

Related Topics

Share this story